ഇരിങ്ങാലക്കുട : ആധുനിക ഗണിതശാസ്ത്രത്തിന് വിപ്ലവകരമായ സംഭാവനകൾ നൽകിയ സംഗമഗ്രാമ മാധവന്റെ സ്മരണാർത്ഥം ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇരിങ്ങാലക്കുടയിൽ സ്ഥാപിക്കുന്ന ‘മാധവ നോളജ് സെന്റർ ഇൻ മാത്തമാറ്റിക്സ്’ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു.
കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ സെന്റർ ഓഫ് എക്സലൻസ് പദ്ധതിയുടെ കീഴിലുള്ള കേരള നോളജ് കൺസോർഷ്യം സെന്ററിന്റെ ഭാഗമായാണ് ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചത്.കേന്ദ്രത്തിന്റെ ഉദ്ഘാടനവും കേരളത്തിന്റെ സംഭാവനകൾ കാൽക്കുലസിൽ എന്ന വിഷയത്തിലുള്ള ഏകദിന സെമിനാറിന്റെ ഉദ്ഘാടനവും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു .
സംസ്ഥാനത്തെ കോളേജുകളുടെ അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തിലും കരിക്കുലത്തിന്റെ കാര്യത്തിലായാലും ഏറെ ശ്രദ്ധയോടെ സമഗ്രമായിട്ടുള്ള പരിവർത്തനത്തിന് വഴി തെളിയിച്ചു കൊണ്ടാണ് ഈ അഞ്ചു വർഷക്കാലം ഉന്നതവിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. നവ കേരള സൃഷ്ടിയുടെ ഭാഗമായി സംസ്ഥാനത്തെ ഒരു നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റിയെടുക്കുക എന്ന ലക്ഷ്യം മുന്നോട്ടുവെച്ചുകൊണ്ടാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും മന്ത്രി ആർ.ബിന്ദു പറഞ്ഞു.
സർവ്വകലാശാലകളിലും കലാലയങ്ങളിലും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകൾ, ലാബ് കോംപ്ലക്സുകൾ, ലൈബ്രറികൾ, ക്ലാസ്സ് റൂമുകൾ തുടങ്ങി അടിസ്ഥാനപരമായ എല്ലാ വികസനവും നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിൽ മാത്രമല്ല ഉള്ളടക്കത്തിലും മാറ്റം വരുത്തണം എന്ന ചിന്തയുടെ ഭാഗമായി, കാലത്തിനനുസരിച്ച് കരിക്കുലം പരിഷ്കരണം നടപ്പിലാക്കി. വിദ്യാർത്ഥികൾക്ക് തൊഴിൽ ആഭിമുഖ്യവും ഗവേഷണ താല്പര്യവും പ്രാരംഭത്തിൽ തന്നെ പ്രോത്സാഹിപ്പിക്കാൻ ഉതകുന്ന തരത്തിൽ നാലുവർഷത്തെ ബിരുദം നടപ്പിലാക്കി. ഒട്ടേറെ മാറ്റങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സാധ്യമാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇരിങ്ങാലക്കുട എസ്.എൻ.ഡി.പി ഹാളിൽ നടന്ന ചടങ്ങിൽ കെ. എസ്. എച്ച്.ഇ.സി മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ് ഓൺലൈനായി അധ്യക്ഷത വഹിച്ചു.
മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിലെ റിട്ടയേർഡ് പ്രൊഫസറും കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിലെ വിസിറ്റിംഗ് പ്രൊഫസറുമായ പ്രൊഫ. എ.ജെ. പരമേശ്വരൻ, പുനെ ഐസറിലെ വെങ്കടേശ്വര ആർ. പൈ, പ്രൊഫ. എൻ.കെ. സുന്ദരേശ്വരൻ, കാലിക്കറ്റ് സർവ്വകലാശാലയിലെ ഡോ. വിജയലക്ഷ്മി, ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ തുടങ്ങിയവർ വിവിധ സെഷനുകളിൽ എടുത്തു.
കെ.എസ്.എച്ച്. ഇ.സി റിസർച്ച് ഓഫീസർ ഡോ. കെ.സുരേന്ദ്രൻ, കോളേജിയേറ്റ് എജുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി. എസ് മനോജ് കുമാർ, കേരള ലാംഗ്വേജ് നെറ്റ്‌വർക്ക് ഇരിങ്ങാലക്കുട ഉപകേന്ദ്രം കോർഡിനേറ്റർ ടി. പി ലീന, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

