ഇരിങ്ങാലക്കുട : കടുത്ത ചൂടിൽ നിന്നും ആശ്വാസം നൽകുന്നതിനായി ‘തണലേകാൻ സഹകരണ തണ്ണീർ പന്തൽ’ ഇരിങ്ങാലക്കുട ടൗൺ കോ ഓപ്പറേറ്റിവ് ബാങ്ക് നട ബ്രാഞ്ചിൽ ആരംഭിച്ചു. ഇരിങ്ങാലക്കുട അസിസ്റ്റന്റ് രജിസ്ട്രാർ ബിൽസൺ ഡേവിസ് തണ്ണീർ പന്തൽ ഉദ്ഘാടനം ചെയ്തു.
ബാങ്ക് വൈസ് ചെയർമാൻ അഡ്വ. പി ജെ തോമസ് അധ്യക്ഷത വഹിച്ചു. ബാങ്ക് സി ഇ ഒ ടി കെ ദിലീപ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ അസിസ്റ്റന്റ് ജനറൽ മാനേജർ അനിത എ ആശംസയും ബ്രാഞ്ച് മാനേജർ ജോസഫ് ചാക്കോ നന്ദിയും പറഞ്ഞു.
Continue reading below...

Continue reading below...