സൻസ്കൃതിയുടെ ഓണം വിപണമേള കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപമുള്ള ശാന്തി നിലയം പാലസിൽ ഓഗസ്റ്റ് 15 ന്

ഇരിങ്ങാലക്കുട : സൻസ്കൃതി – വീവിങ് ട്രെഡിഷന്റെ ഓണം വിപണമേള കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപമുള്ള ശാന്തി നിലയം പാലസിൽ ഓഗസ്റ്റ് 15 ന് രാവിലെ 10 മുതൽ വൈകിട്ട് 6 മണിവരെ നടക്കും.

ഇന്ത്യയിലെ വിവിധ സംസ്ഥാങ്ങളിലെ തിരെഞ്ഞെടുത്ത തനതായ കൈത്തറി വസ്ത്രങ്ങൾ ഹാൻഡ് മേയ്ഡ് ആഭരണങ്ങൾ, സേലം ലംബാടി ആദിവാസികൾ നെയ്യുന്ന എംബ്രോയിഡറി ടോപ്പുകളും ബാഗുകളും ബ്ലൗസ് പീസുകളും എന്നിവയുടെ ശേഖരം പ്രദർശനത്തിൽ ഒരുക്കുന്നുണ്ട്.

കൂടാതെ ബാലരാമപുരം കൈത്തറി കൂത്താമ്പിള്ളി കൈത്തറി, ചേന്ദമംഗലം കൈത്തറി എന്നിവക്ക് പുറമെ സാരി ചുരിദാർ മെറ്റിരിയൽസ് എന്നിവയും വിൽപനക്കായി എത്തിച്ചിട്ടുണ്ട്. ശൂഗുഡി കോട്ടൺ , അജ്‌റക്ക്, ഒറീസ ഇക്കത് , ജയ്‌പൂർ കോട്ടൺ, ബംഗാൾ കോട്ടൺ , കാഞ്ചി കോട്ടൺ, ചെട്ടിനാട് കോട്ടൺ, മുള്ള് കോട്ടൺ, മഹേശ്വരി സിൽക്ക് എന്നിവയും പ്രദർശന വില്പനയിൽ ഉണ്ടാക്കും. കൂടുതൽ വിവരങ്ങൾക്ക് 9995834829 9400469203

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page