ഇരിങ്ങാലക്കുട : നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പതിനഞ്ചാം വാർഷികം ആഘോഷിച്ചു. സ്കൂൾ മാനേജർ എസ്.പി.സി പതാക ഉയർത്തി പരേഡിന് അഭിവാദ്യം അർപ്പിച്ചു.
സ്കൂൾ മാനേജ്മെൻ്റ് പ്രതിനിധികളായ രുക്മിണി രാമചന്ദ്രൻ, വി പി ആർ മേനോൻ, സ്കൂൾ പ്രധാന അധ്യാപിക സീന കെപി എന്നിവർ എസ്.പി.സിയുടെ പ്രാധാന്യത്തെ പറ്റിയും കുട്ടികളിൽ ഉണ്ടാവേണ്ട പൊതുസ്വഭാവം, അച്ചടക്കം എന്നിവയെ പറ്റിയും സംസാരിച്ചു.
എസ്.പി.സി ഓഫീസർമാർ, സ്കൂൾ ഡ്രിൽ ഇൻസ്പെക്ടർ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് സ്കൂളിലെ നൂറോളം എസ്.പി.സി കേഡറ്റുകൾ പരേഡ് ചെയ്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

