സെൻ്റ് ജോസഫ്സ് കോളേജ് പ്രധാന കവാടത്തിന് മുന്നിൽ പുതുതായി നിർമിച്ച നടപ്പാതയുടെ ഉദ്ഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്സ് കോളേജ് പ്രധാന കവാടത്തിന് മുന്നിൽ ഐ സി എൽ ഫിൻകോർപ് കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി എസ് ആർ) പദ്ധതിയുടെ ഭാഗമായി നിർമിച്ച നടപ്പാതയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

ഐ സി എൽ ഫിൻകോർപ് ഭാരവാഹികൾ, കോളേജ് അധികൃതർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ കോളേജ് പ്രധാന കവാടത്തിന് മുന്നിൽ നടന്ന പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി സ്വാഗതം ആശംസിച്ചു. ഐ സി എൽ ഗ്രൂപ് മാനേജിങ് ഡയറക്ടറും ചെയർമാനുമായ അഡ്വ. കെ. ജി. അനിൽ കുമാർ മുഖ്യ പ്രഭാഷണം നിർവഹിച്ചു.

ചടങ്ങിൽ ഇരിങ്ങാലക്കുട നും നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി, വാർഡ് കൗൺസിലർ പി. വി. ശിവകുമാർ, ഐ സി എൽ ഗ്രൂപ് ഹോൾ ടൈം ഡയറക്ടർ ഉമ അനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

കോളേജ് കെമിസ്ട്രി വിഭാഗം അധ്യാപകൻ ഡോ. മനോജ് ലാസർ നന്ദി പ്രകാശിപ്പിച്ചു. ഉദ്ഘാടനത്തിൻ്റെ ഭാഗമായി ഐ സി എൽ ഫിൻകോർപ് ലോഗോ പ്രകാശനവും നടന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page