സുഗ്രീവന്റെ നിർവ്വഹണത്തോടെ ശ്രീ കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലം കൂടിയാട്ടമഹോത്സവം അരങ്ങേറി

ഇരിങ്ങാലക്കുട : ബാലിവധം കൂടിയാട്ടത്തിന്റെ നാലാം ദിവസം സുഗ്രീവന്റെ നിർവ്വഹണം അരങ്ങേറി. രാമായണം കഥയനുസരിച്ച് സഹോദരന്മാരായ ബാലിസുഗ്രീവന്മാർ പരസ്പരം ശത്രുക്കളാണ്. ഈ ശത്രുതയുടെ കാരണമാണ് നിർവ്വഹണത്തിൽ അഭിനയിയ്ക്കുന്നത്. അസുരശില്പിയായ മയന്റെ പുത്രന്മാരായ മായാവി ദുന്ദുഭി എന്നിവരിൽ ദുന്ദുഭി ബ്രഹ്മാവിൻറെ വരം കൊണ്ട് ശക്തനായി ഒരു പോത്തിന്റെ രൂപം ധരിച്ച് ബാലിയുമായി യുദ്ധം ചെയ്യുമ്പോൾ ബാലി അവനെ നിഗ്രഹിക്കുന്നു.



തുടർന്ന് സഹോദരൻറെ വധത്തിന് പകരം ചോദിക്കാൻ എത്തിയ മായാവി ബാലി സുഗ്രീവന്മാരോട് യുദ്ധം ചെയ്ത് തോറ്റു ഒരു ഗുഹയുടെ ഉള്ളിൽ പതുങ്ങിയിരുന്നു ബാലി അവനെ അവനെയും കൊല്ലുന്നു മായാവിയുടെ മായ കൊണ്ട് തെറ്റിദ്ധരിച്ച സുഗ്രീവൻ കിഷ്കിന്ധ യിൽ ചെന്ന് ഭരണം തുടങ്ങുന്നു മടങ്ങി വന്ന ബാലി സുഗ്രീവനെ തെറ്റിദ്ധരിച്ച് സുഗ്രീവനെ കൊല്ലാൻ തുടങ്ങുമ്പോൾ സുഗ്രീവൻ ബാലികേറാമലയായ റഷ്യ മുഖത്തിന്റെ മുകളിൽ കയറി ഇരിക്കുന്നു. ഇത്രയും ഭാഗമാണ് നിർവ്വഹണമായി അഭിനയിക്കുന്നത്.




സുഗ്രീവനായി അമ്മന്നൂർ മാധവ് ചാക്യാർ രംഗത്തുവന്നു. പി.കെ ഹരീഷ് നമ്പ്യാർ, നേപഥ്യ ജിനേഷ് നമ്പ്യാർ എന്നിവർ മിഴാവും, ഇന്ദിര നങ്ങ്യാർ, ദേവി നങ്ങ്യാർ എന്നിവർ താളവും കൈകാര്യം ചെയ്തു. കലാമണ്ഡലം സതീശൻ ചുട്ടി. ജൂലായ് 25 ന് കൂടിയാട്ടം അവസാനദിവസം ബാലിയുടെ പ്രവേശം, യുദ്ധം മരണം എന്നിവ അരങ്ങേറും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page