പൊറത്തിശ്ശേരി മഹാത്മ സ്കൂളിൽ അധ്യാപകദിനം ആചരിച്ചു

പൊറത്തിശ്ശേരി : അധ്യാപക ദിനത്തോടനുബന്ധിച്ച് പൊറത്തിശ്ശേരി മഹാത്മ എൽ.പി & യു.പി സ്കൂൾ പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ അധ്യാപകരെയും അനധ്യാപകരെയും ഉച്ചഭക്ഷണ പാചക തൊഴിലാളികളെയും സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് ആദരിച്ചു

പി.ടി.എ പ്രസിഡൻറ് നിഖിൽ കൃഷ്ണ നേതൃത്വം നൽകി. കുട്ടികൾ തയ്യാറാക്കിയ ആശംസ കാർഡുകൾ അധ്യാപകർക്ക് കൈമാറി. കുട്ടി ടീച്ചറും, കുട്ടി മാഷുമായി കുട്ടികൾ ക്ലാസിൽ എത്തിയത് ഏറെ കൗതുകമുണർത്തി.

continue reading below...

continue reading below..

You cannot copy content of this page