വ്യത്യസ്ത സംസ്കാരങ്ങളുടെ സമന്വയവേദിയായി നടനകൈരളി സംഘടിപ്പിച്ച 102-ാമത് നവരസ സാധന ശില്പശാല മാറി

ഇരിങ്ങാലക്കുട : നടനകൈരളി സംഘടിപ്പിച്ച 102-ാമത് നവരസ സാധന ശില്പശാലയോടനുബന്ധിച്ച് സംഘടിപ്പിച്ച ‘നവരേസാത്സവത്തിൽ’ നർത്തകി സായി ബൃന്ദ രാമചന്ദ്രൻ ഭരതനാട്യവും, ഹിന്ദി ചലച്ചിത്ര താരമായ ചേതനാ ധ്യാനി മണിപ്പൂരി നൃത്തവും അവതരിപ്പിച്ചു.

സ്വർലോക നർത്തകി ഉർവശിയുടെ പുരൂരവസിന്റെയും പ്രേമകഥ മുദ്രകളും ഭാവഭിനയവും സംഗീതവും സമനിപ്പിച്ചുകൊണ്ട് കലാകാരി ഷെറിൻ സേഫ് കഥാവിഷ്കാരം അവതരിപ്പിച്ചു.


ചലച്ചിത്ര നടി ഇഷാ തൽവാർ കഥക് നൃത്തത്തിന്റെ മുഗൾ ശൈലിയിലും നാടകനടൻ നടരാജ് കുമാർ അൻഹദ് സ്ത്രീ വേഷം കിട്ടുന്ന ഒരു പുരുഷന്റെ കഥ ഹ്രസ്വ നാടകമായും അരങ്ങിൽ അവതരിപ്പിച്ചു. നവരസ സാധന ശില്പശാല വ്യത്യസ്ത സംസ്കാരങ്ങളുടെ സമന്വയവേദിയായി മാറിയിരിക്കുകയാണെന്ന് മുഖ്യ ആചാര്യൻ വേണു ജി അഭിപ്രായപ്പെട്ടു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page