പട്ടേപാടം : തുമ്പൂർ സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 11 മുതൽ 16 വരെ സംഘടിപ്പിക്കുന്ന ഞാറ്റു വേലച്ചന്ത ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉൽഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഖാദർ പട്ടേപ്പാടം അദ്ധ്യക്ഷത വഹിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എസ് ധനീഷ് , കുതിരത്തടം ചർച്ച് വികാരി ലീസ് പാക്കറത്ത് എന്നിവർ മുഖ്യാതിഥികളായിരുന്നു.
ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ യൂസഫ് കൊടകര പറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ.ശശികുമാർ ഇടപ്പുഴ, പട്ടേപ്പാടം റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് ആർ.കെ.. ജയരാജ്, റിട്ടയേർഡ് ഹൗസിംഗ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ആർ.കെ..രവീന്ദ്രനാഥ് , താഷ്ക്കൻ്റ് ലൈബ്രററി പ്രസിഡണ്ട് സാബു കാനം കുടം എന്നിവർ ആശംസ പ്രസംഗം നടത്തി.
ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ആയി പതിനഞ്ചോളം ഭാഷകളിൽ പാചകവിധികളെ കുറിച്ച് ക്ലാസ് എടുത്തിട്ടുള്ള പ്രശസ്ത ഷെഫ് പങ്കജാക്ഷൻ കൈതവളപ്പിൽ പായസം കൗണ്ടർ ഉദ്ഘാടനം ചെയ്തു. ബാങ്ക് അഡ്മിനി സ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ ടി.എസ് സജീവൻ സ്വാഗതവും ബാങ്ക് സെക്രട്ടറി കെ.എസ്. . മനോജ് നന്ദിയും പറഞ്ഞു. തുടർന്ന് പ്രശസ്ത മോട്ടി വേഷൻ പ്രഭാഷകൻ ശ്രീ.വി.കെ. സുരേഷ് ബാബു ‘കൃഷിയാണ് ലഹരി’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. കലാമണ്ഡലം സ്വീറ്റി അഗസ്റ്റിൻ്റെ നേതൃത്വത്തിലുള്ള നൃത്ത നൃത്യങ്ങൾ ഉണ്ടായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

