‘വർണ്ണക്കുട 2025’ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : സാംസ്കാരിക ഉത്സവമായ വർണ്ണക്കുട 2025 ന്റെ സ്വാഗതസംഘം ഓഫീസ് പ്രശസ്ത കഥകളി ആചാര്യൻ കലാനിലയം രാഘവൻ ആശാൻ ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ.ബിന്ദു അധ്യക്ഷത നിർവ്വഹിച്ചു. അയ്യങ്കാവ് മൈതാനത്തിന് സമീപം സിന്ധു കൺവെൻഷൻ സെന്ററിന് എതിർവശമുള്ള പ്രിയ ഹാളിൽ ആണ് വർണ്ണക്കുട 2025 സാംസ്‌കാരികോത്സവത്തിന്റെ സംഘാടക സമിതിഓഫീസ് പ്രവർത്തിക്കുക.

ഇരിങ്ങാലക്കുടയുടെ സാംസ്കാരിക മണ്ഡലത്തിൽ കൂടിച്ചേരലിന്റെയും സമഭാവനയുടെയും പുതുചരിത്രം എഴുതിച്ചേർത്ത വർണ്ണക്കുട 2025 ഡിസംബർ 26 മുതൽ 30 വരെ അയ്യങ്കാവ് മൈതാനിയിൽ അരങ്ങേറും.

മുഴുവൻ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കപ്പെട്ട വർണ്ണക്കുട ഇരിങ്ങാലക്കുടയുടെ ജനകീയമായ സാംസ്കാരിക ഉത്സവമായി ഈ വർഷവും ഒരുപാട് പുതുമകളോടെ ഗംഭീരമായി സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു പറഞ്ഞു.

ഡിസംബർ 26 ന് കൊരമ്പ് മൃദംഗ കളരി അവതരിപ്പിക്കുന്ന മൃദംഗമേളയോടെ വർണ്ണകുടക്ക് തുടക്കമാകും. കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന എന്റെ കേരളം നൃത്തശില്പം, ഇന്ദുലേഖ ജയരാജ് വാര്യരുടെ നേതൃത്വത്തിൽ നടക്കുന്ന സംഗീത പരിപാടി, ര-ഗ-സ ബാന്റ് സംഗീത സന്ധ്യ , പ്രശസ്ത ചലച്ചിത്രതാരം ആശ ശരത്ത് അവതരിപ്പിക്കുന്ന നൃത്തപരിപാടി, കഥകളി, പ്രശസ്ത പിന്നണി ഗായിക പുഷ്പവതിയുടെ സംഗീത പരിപാടി,ബംഗാളി കലാരൂപമായ പുരുളിയ ചാവ്, പ്രശസ്ത ഗസൽ ഗായകൻ ഷബാസ് അമൻ ഗസൽ സന്ധ്യ മണിപ്പൂരി ഡാൻസ്, താമരശ്ശേരി ചുരം ബാന്റ് അവതരിപ്പിക്കുന്ന സംഗീതനിശ എന്നിങ്ങനെ വിവിധ പരിപാടികൾ വർണ്ണക്കുട മൂന്നാം എഡിഷൻ വേദിയെ വർണ്ണാഭമാക്കും .

ഡിസംബർ 30 ന് വർണ്ണക്കുടയുടെ സമാപന ചടങ്ങിൽ ഇന്നസെന്റ് സ്മാരക പുരസ്കാരം ജൂറി തിരഞ്ഞെടുക്കുന്ന ഒരു ചലച്ചിത്ര താരത്തിനും, പി ജയചന്ദ്രൻ സ്മാരക പുരസ്ക്കാരം ജൂറി തിരഞ്ഞെടുക്കുന്ന ഒരു ചലച്ചിത്ര സംഗീത സംവിധായകനും/ഗായകനും സമ്മാനിക്കും.

ഉദ്ഘാടന ചടങ്ങിലും സമാപന ചടങ്ങിലും രാഷ്ട്രീയ കലാ സാംസ്‌കാരിക ചലച്ചിത്ര രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.

വർണ്ണക്കുട 2025 സ്വാഗതസംഘം ഓഫീസ് ഉദ്ഘാടന ചടങ്ങിൽ വർണ്ണക്കുട ജനറൽ കൺവീനറും ജില്ലാ പഞ്ചായത്ത്‌ മെമ്പറുമായ ജോസ്. ജെ.ചിറ്റിലപ്പിള്ളി, ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലർ എം.പി. ജാക്സൺ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ടി.കെ. സുധീഷ്, മുകുന്ദപുരം താഹസിൽദാർ സിമീഷ് സാഹു, നഗരസഭാ കൗൺസിലർമാരായ കെ.എസ്.പ്രസാദ്, വിനീത ടീച്ചർ എന്നിവർ സംസാരിച്ചു. കലാസാംസ്‌കാരിക പ്രവർത്തകരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page