ഇരിങ്ങാലക്കുട : നെടുപുഴ,വിയ്യൂർ എന്നിവിടങ്ങളിൽ നിന്നും ബൈക്കും സ്കൂട്ടറും മോഷ്ടിച്ച ഇളമനസ് എന്നറിയപ്പെടുന്ന വെളയനാട് സ്വദേശി റിജു (27) വിനെ ഇരിങ്ങാലക്കുട പോലീസ് പിടികൂടി. മോഷണ കേസിൽ ഉൾപെട്ട് വീയ്യൂർ ജയിലിൽ കഴിഞ്ഞിരുന്ന പ്രതി ഏതാനും ദിവസം മുൻപ് ആണ് പുറത്തിറങ്ങിയത്.
പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ വിയ്യൂർ സ്റ്റേഷൻ പരിധിയിൽ നിന്നും നെടുപുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഇരിങ്ങാലക്കുട പോലീസ് വാഹന പരിശോധനയ്ക്കിടയിൽ ആണ് പിടികൂടിയത്.
ഇയാളുടെ പേരിൽ തൃശ്ശൂർ ജില്ലയിൽ വിവിധ സ്റ്റേഷനുകളിൽ ആയി പന്ത്രണ്ടോളം സമാന കേസുകൾ നിലവിൽഉണ്ട്. താക്കോൽ വെച്ച് പോകുന്ന വാഹനങ്ങൾ മോഷ്ടിക്കുന്നത് ആണ് ഇയാളുടെ രീതി.
ഇരിങ്ങാലക്കുട സബ് ഡിവിഷണൽ ഓഫീസർ കെ ജി സുരേഷിന്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അനീഷ് കരീമിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ എസ് ഐ ക്ലീറ്റസ് , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാഹുൽ അമ്പാടൻ, കമൽ കൃഷ്ണ , ദിനുലാൽ ഡി മോഹൻ, രജീഷ് ആനാപ്പുഴ എന്നിവരും ഉണ്ടായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com