മിതം 2.0 ഊർജ്ജ സംരക്ഷണ സാക്ഷരതാ യജ്ഞവുമായി ഇരിങ്ങാലക്കുട ഗവ മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റ്

ഇരിങ്ങാലക്കുട : പൊതു വിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം നാഷണൽ സർവ്വീസ് സ്കീമും എനർജി മാനേജ്മെന്റ് സെന്റർ കേരളയുമായി സഹകരിച്ച് നടത്തുന്ന ഊർജ്ജ സംരക്ഷണ യഞ്ജം മിതം 2.0 പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ഗവ മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റ് ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം പൊതു ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുട ബോയ്സ് സ്കൂളിൽ നിന്നും ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിലേക്ക് ഊർജ്ജ സംരക്ഷണ സാക്ഷരതാ റാലി നടത്തി.

continue reading below...

continue reading below..


തുടർന്ന് ഇരിങ്ങാലക്കുട കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ കാര്യാലയത്തിൽ എത്തിച്ചേർന്ന് ഊർജ്ജ സംരക്ഷണ വലയം തീർക്കുകയും, ഊർജ്ജ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ ഡിവിഷൻ അസിസ്റ്റന്റ് എൻജിനീയർ രാമകൃഷ്ണൻ എം.എസ് ഊർജ്ജ സംരക്ഷണ സന്ദേശം നൽകി.


എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷീജ ജോസ്, വിഎച്ച്എസ് ഇ പ്രിൻസിപ്പാൾ രാജലക്ഷ്മി ആർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലസീദ എം എ, അദ്ധ്യാപകരായ സുരേഖ എം.വി ,ഷമീർ എസ് എൻ എന്നിവർ നേതൃത്വം നൽകി.

You cannot copy content of this page