ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി മണ്ഡലം 34 -ാം വാർഡിൽ പാറപ്പുറത്ത് പണിയുന്ന സാംസ്കാരിക നിലയം പൂർത്തികരിക്കാത്തതിൽ കോൺഗ്രസ് 42-ാം ബൂത്ത് കമ്മിറ്റി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റും ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലറുമായ ബൈജു കുറ്റിക്കാടൻ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് എം എസ് സതീഷ് അദ്ധ്യക്ഷത വഹി ച്ചു.
പാറപ്പുറത്തെ സാംസ്കാരിക കലാനിലയം പണി കഴിപ്പിക്കാത്തതിലുള്ള വാർഡ് കൗൺസിലർ വിജയകുമാരി അനിലൻ്റെ അനാസ്ഥ ചൂണ്ടികാണിച്ച് എത്രയും പെട്ടെന്ന് പണി പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്ന് ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലെങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭം ആരംഭിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്കി.
യോഗത്തിൽ ഇരിങ്ങാലക്കുട ബ്ലോക്ക് സെക്രട്ടറിയും കൗൺസിലറുമായ എം.ആർ. ഷാജു മുഖ്യ പ്രഭാഷണം നടത്തി. വാർഡ് പ്രസിഡണ്ട് സന്തോഷ് പി.കെ, മണ്ഡലം ട്രഷറർ വർഗ്ഗീസ് എ എൽ, ഗോപി വി.കെ, ഗിൽബർട്ട് കെ. ഒ, ശിവരാമൻ പി.കെ, കണ്ണൻ പി.കെ, സത്യൻ ടി.വി, ജോൺസൻ വി.വി, ചന്ദ്രൻ പി.വി, സുജിത സുനിൽകുമാർ, മണി ബാലൻ, യൂത്ത് കോൺഗ്രസ് നേതാവ് സംഗീത് സന്തോഷ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com