മുരിയാട് പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ബി.ജെ.പി വാഴവച്ചു പ്രതിഷേധിച്ചു

പുല്ലൂർ : മുരിയാട് പഞ്ചായത്തിലെ ഊരകം 10 , 11 വാർഡിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ബി.ജെ.പി ഊരകം – കൊമ്പാറ, ഊരകം – മടത്തിക്കര റോഡിൽ മൂന്ന്സ്ഥലങ്ങളിലായി വാഴ വച്ചുകൊണ്ട് പ്രതിഷേധിച്ചു. അധികാരത്തിലിരിക്കുന്ന മരവാഴകൾക്കെതിരെയാണ് റോഡിൽ വാഴ വച്ച് പ്രതിഷേധിക്കുന്നത് എന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് അനീഷ് തുറവൻകാട് പറഞ്ഞു. ബൂത്ത് ഇൻ ചാർജർ ഉണ്ണികൃഷ്ണൻ എടച്ചാലി അധ്യക്ഷത വഹിച്ചു.

ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി സന്തോഷ് സി.എൻ, സജിത്ത് വട്ടപ്പറമ്പിൽ, ശ്രീജേഷ് ഊരകം, ബൂത്ത് പ്രസിഡണ്ടുമാരായ രാജിവ് കൊച്ചേരി, വിനോദ് ഐക്കരപറമ്പിൽ എന്നിവർ സംസാരിച്ചു. സുരേന്ദ്രൻ കോട്ടപ്പുറം, സദാനന്ദൻ പാച്ചേരി, ഗിരീഷ് എടചാലി, രവീന്ദ്രൻ, സജിത്ത് ചന്ദ്രൻ, മഹേഷ് മാഞ്ഞോളി മോഹനൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page