കരുവന്നൂർ സെന്റ് മേരീസ് പള്ളിയങ്കണത്തിൽ ഫാ. സേവ്യാർ ഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ആരംഭിച്ചു

കരുവന്നൂർ : ഡിസംബർ 9 വരെ കരുവന്നൂർ സെന്റ് മേരീസ് പള്ളിയങ്കണത്തിൽ ഫാദർ സേവ്യാർ ഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ആരംഭിച്ചു. പാലക്കാട് രൂപത മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

continue reading below...

continue reading below..ജപമാല പ്രാർത്ഥനയോടെ ആരംഭിച്ചു, തുടർന്ന് ബൈബിൾ പ്രതിഷ്ഠ നടത്തി. വികാരി ഫാദർ ജോസഫ് തെക്കേത്തല സ്വാഗതം ആശംസിച്ചു. ഫാ. സേവിയർ ഖാൻ വട്ടയിൽ, ബ്രദർ സാബു എന്നിവർ വചന സന്ദേശം നൽകി. ഫാ. സെബാസ്റ്റ്യൻ അരിക്കാട്ട്, ഫാദർ ജയ്സൺ പാറേക്കാട്, ഫാ. ആന്റോ തച്ചിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.ഡിസംബർ ഒമ്പതാം തീയതി വരെ എല്ലാദിവസവും വൈകിട്ട് 4 30 മുതൽ 9 30 വരെയാണ് കൺവെൻഷൻ. രാത്രി 9 30 ന് ശേഷം വിവിധ ഭാഗങ്ങളിലേക്ക് വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

You cannot copy content of this page