മുഖ്യമന്ത്രിയുടെ വാഹനത്തെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും ജാമ്യം ലഭിച്ചു

ഇരിങ്ങാലക്കുട : നവകേരള സദസ്സിന് മുഖ്യമന്ത്രിയുടെ വാഹനത്തെ കഴിഞ്ഞ ദിവസം പുതുക്കാട് വച്ചു കരിങ്കൊടി കാണിച്ച 6 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും ജാമ്യം ലഭിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജെറോൺ ജോൺ, തൃശൂർ ജില്ലാ സെക്രട്ടറി ഷെറിൻ തേർമഠം, അരുൺ മോഹൻ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പ്രിൻസ് ഫ്രാൻസീസ്, മണ്ഡലം വൈസ് പ്രസിഡന്റുമാരായ വൈശാഖ് ഐ ആർ, സിബിൻ വിൽസൺ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.

അഡ്വക്കേറ്റുമാരായ ക്ലീറ്റസ് തോട്ടപ്പിള്ളി, വിഎസ് അരുൺരാജ്, ബീന ടോണി എന്നിവർ പ്രവർത്തകർക്ക് വേണ്ടി ഹാജരായി.

continue reading below...

continue reading below..

You cannot copy content of this page