ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പെനിൻസുല ടവേഴ്സിൽ ഉള്ള തൃശ്ശൂർ ചെസ്സ് അക്കാദമിയിൽ നടന്നുവന്ന തൃശ്ശൂർ ജില്ലാ ജൂനിയർ ചെസ്റ്റ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ ഗൗരി ശങ്കർ ജയരാജും, പെൺകുട്ടികളുടെ വിഭാഗത്തിൽ ആതിര എ.ജെ യും ചാമ്പ്യന്മാരായി.
ഗൗരി ശങ്കർ ജയരാജ്, യാദവ് കൃഷ്ണ എസ്, സാഗേത് കുന്നുമ്മക്കാട്ടിൽ, സായൂജ് എസ്. എന്നിവർ പുരുഷ വിഭാഗത്തിലും ആതിര എ ജെ, ദക്ഷിണ ആർ, തേജസ്സി ശ്രീനിവാസ്, ഗൗരി പി.ആർ എന്നിവർ വനിതാ വിഭാഗത്തിലും ജൂലൈ 15, 16 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർ ജില്ലയെ പ്രതിനിധീകരിക്കും.
ഇരിങ്ങാലക്കുട നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയ്സൺ പാറേക്കാടൻ സമ്മാനങ്ങൾ വിതരണം ചെയ്തു. തൃശ്ശൂർ ജില്ലാ ചെസ്സ് അസോസിയേഷൻ സെക്രട്ടറി പീറ്റർ ജോസഫ്, രഘുരാജ് വി എൻ. ശ്യാം പീറ്റർ എന്നിവർ സംസാരിച്ചു.