പൊറത്തിശ്ശേരി : മഹാത്മാ യു.പി & എൽ.പി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന ആയ മഹാത്മാ ഓൾഡ് സ്റ്റുഡന്റ്സ് പൊറത്തിശ്ശേരി നിർമ്മിച്ചു നൽകിയ ശൗചാലയം സമർപ്പിച്ചു. എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ പൂർവ്വ വിദ്യാർത്ഥികൾകളേയും പൂർവ്വ വിദ്യാർത്ഥികളുടെ മക്കൾക്കളേയും പ്രഥമ പ്രധാന അധ്യാപകൻ ആയ എം.കെ. അരവിന്ദാക്ഷൻ മാസ്റ്റർ ആദരിച്ചു.
സംഘടന പ്രസിഡന്റ് ക്യാപ്റ്റൻ ദാസൻ പുതുശ്ശേരി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് പി.ജി. ബിന്ദു, റിട്ട. ഹെഡ്മിസ്ട്രസ്സ് എം.ബി. ലിനി ടീച്ചർ, പിടി.എ. പ്രസിഡന്റ് നിഖിൽ കൃഷ്ണ എന്നിവർ ആശംസ അർപ്പിച്ചു. സംഘടന സെക്രട്ടറി സന്തോഷ് ബാബു സ്വാഗതവും ട്രഷറർ എം.ജെ. ഷാജി മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

