കാട്ടൂർ : കാട്ടൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ തരിശിടത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു. 25 ഏകറോളം സ്ഥലത്ത് കൃഷി വ്യാപിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. പീപ്പിൾസ് ഓർഗനൈസേഷൻ ഫോർ എൻവയോൺമെന്റ് മാനേജ്മെന്റ് പദ്ധതി പ്രകാരം ‘ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന പദ്ധതിയുടെ വിത്തിറക്കൽ ചടങ്ങ് നടന്നത്. പൊഞ്ഞനം ക്ഷേത്ര സ്ഥലത്ത് പച്ചക്കറി തൈ നട്ടുകൊണ്ട് ഉന്നത വിദ്യാഭ്യാസ നീതിന്യായ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉൽഘാടനം നിർവ്വഹിച്ചു.
സംസ്ഥാന സർക്കാരിൻ്റെ ഞങ്ങളും കൃഷിയിലേയ്ക്ക് എന്ന പദ്ധതിയും, ഇരിങ്ങാലക്കുട നിയോജക മണ്ഡലം കാർഷിക പരിപാടിയായ പച്ചക്കുടയുമായി കൈകോർത്തുകൊണ്ട് കാട്ടൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന പദ്ധതിയിലൂടെ 25 ഏക്കറിൽ പച്ചക്കറി കൃഷി ഇറക്കുന്നത് അഭിനന്ദനാർഹമാണെന്നും ഇത് മറ്റ് പഞ്ചായത്തുകൾക്ക് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
കാർഷിക വിളകൾക്കും, മൂല്യവർദ്ധിത ഉല്പന്നങ്ങൾക്കും ഇരിങ്ങാലക്കുടയുടെ തനതായ ബ്രാൻ്റിംഗ് നടത്തി വിപണിയിലേയ്ക്ക് എത്തിക്കുന്ന പദ്ധതി ആലോചനയിലാണെന്നും മന്ത്രി കൂട്ടിചേർത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി വി ലത അദ്ധ്യക്ഷയായിരുന്നു.
വൈസ് പ്രസിഡണ്ട് വി എം കമറുദ്ദീൻ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അമിതമായ മനോജ്, കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ എം ബി മുരളീധരൻ, കാട്ടൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ജോമോൻ വലിയവീട്ടിൽ പി എസ് അനീഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com