സെൻ്റ്. ജോസഫ്സ് കോളജിലെ സാമൂഹ്യ പ്രവർത്തന വിഭാഗം അസ്സോസ്സിയേഷൻ “സമസ്ത 2024-25 ” ന് അരങ്ങേറ്റം കുറിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് (ഓട്ടോണമസ്) കോളജിലെ സാമൂഹ്യ പ്രവർത്തന വിഭാഗം അസ്സോസ്സിയേഷൻ “സമസ്ത 2024-25 ” ന് അരങ്ങേറ്റം കുറിച്ചു. കോളേജിലെ ആദ്യ വർഷ സാമൂഹ്യ പ്രവർത്തന വിഭാഗത്തിലെ പൂർവ്വ വിദ്യാർത്ഥിയും,തൃശൂർ ജില്ലാ കോടതിയിലെ അഭിഭാഷകയും ആയ അഡ്വ. ബെറ്റ്സി റാഫേൽ ഈ ചടങ്ങ് ഉദ്ഘടനം ചെയ്തു.



സമസ്ത 2024-25 അദ്ധ്യായന വർഷത്തിലെ കമ്മിറ്റി ഭാരവാഹികൾ ചുമതല എറ്റെടുത്തു. ചടങ്ങിൽ കോളേജ് സെൽഫ് ഫിനാൻസിങ് കോർഡിനേറ്റർ ഡോ.സിസ്റ്റർ റോസ് ബാസ്റ്റ്യൻ, ഡിപ്പാർട്മെന്റ് ഹെഡ് ഡോ. സിസ്റ്റർ ജെസ്സി. കെ. സി, ഗോപിനാഥ്‌ ടി. മേനോൻ (റിട്ട. ചീഫ്. യൂ.ണി.സെ.ഫ് മഹാരാഷ്ട്ര സ്റ്റേറ്റ് ഓഫീസ് ) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page