‘ഇൻവെസ്റ്റിഗേഷൻ’ മേഖലയിലെ മികച്ച സേവനത്തിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ‘കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പഥക്കി’ന് ഇരിങ്ങാലക്കുട സ്വദേശി ഡാർവിൻ കെ ജെ അർഹനായി

ഇരിങ്ങാലക്കുട : ഇൻവെസ്റ്റിഗേഷൻ മേഖലയിലെ മികച്ച സേവനത്തിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുരസ്കാരമായ ‘കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പഥക്കി’ന് ഇരിങ്ങാലക്കുട മന്ത്രിപുരം സ്വദേശി ഡാർവിൻ കെ ജെ അർഹനായി. ചെന്നൈ സി.ബി.ഐ യിൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ആണ് ഡാർവിൻ.

സർദാർ വല്ലഭായ് പട്ടേലിൻ്റെ ജന്മവാർഷികത്തോടനുബന്ധിച്ച് എല്ലാ വർഷവും ഒക്ടോബർ 31 നാണ് മെഡൽ പ്രഖ്യാപിക്കുന്നത്. 2023 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ ഡാർവിന് ലഭിച്ചിട്ടുണ്ട്. മന്ത്രിപുരം സൗത്ത് കോച്ചേരി ജോസിന്റെ മകനാണ് ഡാർവിൻ

സ്‌പെഷ്യൽ ഓപ്പറേഷൻസ്, ഇൻവെസ്റ്റിഗേഷൻ, ഫോറൻസിക് സയൻസ് എന്നീ മേഖലകളിലെ അസാധാരണ സേവനത്തിനാണ് അവാർഡുകൾ നൽകുന്നതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. വിവിധ സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ, കേന്ദ്ര സായുധ പോലീസ് സേനകൾ, സെൻട്രൽ പോലീസ് ഓർഗനൈസേഷനുകൾ (സിപിഒകൾ) എന്നിവിടങ്ങളിൽ നിന്നുള്ള 463 ഉദ്യോഗസ്ഥർക്ക് 2024 ലെ മെഡൽ ലഭിച്ചു. കേരളത്തിൽ നിന്ന് നാലുപേർക്ക് കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പഥക് ലഭിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page