ഇരിങ്ങാലക്കുടയിലെ റോഡുകളുടെ അവസ്ഥ മഹാ മോശം, പക്ഷെ വിമർശിക്കാനോ സമരരംഗത്ത് ഇറങ്ങാനോ പറ്റാത്ത ധർമ്മസങ്കടത്തിൽ ആണ് താനെന്ന് കോൺഗ്രസ് നേതാവ് എം പി ജാക്സൺ – കാരണം കോൺഗ്രസ് ഭരിക്കുന്ന നഗരസഭ റോഡുകളുടെ അവസ്ഥയും ഏറെ ദയനീയം. ഠാണാ വികസനത്തിന്റെയും തൃശൂർ ഇരിങ്ങാലക്കുട കൊടുങ്ങലൂർ റോഡ് നവീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ കുറെ മാസങ്ങളായി ഇരിങ്ങാലക്കുടയിലെ റോഡുകളെല്ലാം പൊളിച്ചിട്ടിരിക്കുകയാണ്, പക്ഷെ പണികൾ ഒച്ചിന്റെ വേഗതയിലാണ് നീങ്ങുന്നത്. സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് കാരണം, ജാക്സൺ പറയുന്നു.
റോഡ് പണികൾ മൂലം കാലങ്ങളായി തുടരുന്ന രൂക്ഷമായ ഗതാഗത നിയന്ത്രണങ്ങൾ മൂലം ഠാണാ മേഖലയെ ഏറെക്കുറെ ഏവരും ഒഴിവാക്കിയാണ് യാത്രകളും മറ്റും. ഇതുമൂലം ഇവിടെത്തെ കച്ചവട സ്ഥാപനങ്ങളിൽ പകുതിപോലും കച്ചവടം നടക്കുന്നില്ലെന്നു എം പി ജാക്സൺ പറഞ്ഞു. ഇരിങ്ങാലക്കുട എം.എൽ.എ യും മന്ത്രിയുമായ ബിന്ദു ടീച്ചർ ഈ വാസ്തവങ്ങൾ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. മെക്കാഡം ടാറിങ് ആയിരുന്നെങ്കിൽ പണികൾ ഇതിനുമുമ്പേ തീരുമായിരുനെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ഭരിക്കുന്ന ഇരിങ്ങാലക്കുട നഗരസഭ കൈകാര്യം ചെയ്യുന്ന റോഡുകളുടെ അവസ്ഥ ഇതിലും ഇതിലും ദയനീയമായതിനാൽ സംസ്ഥാനപാത പണികളുടെ മെല്ലെപ്പോക്കിൽ സർക്കാരിനെതിരെ സമരം ചെയ്യാനും പറ്റാത്ത അവസ്ഥ ആണെന്നും എം പി ജാക്സൺ പറഞ്ഞു. കെ എസ് പാർക്ക് ശിശുദിന ആഘോഷങ്ങളുടെ വാർത്ത സമ്മേളനം സോൾവെന്റ് ഗസ്റ്റ് ഹൗസിൽ ചേരുന്നതിനു ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com