കാറളം : കാറളം എ.എൽ .പി സ്കൂളിൽ നാലാം ക്ലാസ്സിലെ പാoപുസ്തത്തിലെ വിഷയത്തിനടയാളപ്പെടുത്തിയും, കഥകളി കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം തന്നെ കലയും സംസ്കാരവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി പെരിങ്ങോട്ടുകര അവണങ്കാട്ട് സർവതോഭദ്രം കലാകേന്ദ്രം കലാനിലയം ഗോപിയാശാന്റെ നേതൃത്വത്തിൽ കാറളം എ.എൽ.പി. സ്കൂളിൽ കഥകളി ചൊല്ലിയാട്ടം അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രദീപ് ഉദ്ഘാടനം നിർവഹിച്ചു. കാട്ടിക്കുളം ഭരതൻ, റഷീദ് കാറളം, മഞ്ജു ടീച്ചർ, നിഷ ടീച്ചർ, അഫീല എന്നിവർ സംസാരിച്ചു.
കലാമണ്ഡലം ഹരിദാസ്, ലിൻസി രമേഷ്, ആര്യ, തെന്നൽ എന്നിവർ കഥകളി ചൊല്ലിയാടി.നാരായണൻ എമ്പ്രാതിരി പാട്ട്, കലാനിലയം പ്രകാശൻ മദ്ദളം, കലാനിലയം ദീപക് ചെണ്ട’.കുട്ടികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും കലാനിലയം ഗോപി മറുപടി നൽകി. വളരെ മനോഹരവും ഹൃദ്യവുമായിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com