കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്രം നവീകരണ കലശം ബ്രോഷർ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്ര ശ്രീകോവിൽ പുനർനിർമ്മാണവും, പുനപ്രതിഷ്ഠയും, നവീകരണകലശവും നടത്തുന്നതിന്റെ ഭാഗമായി പുറത്തിറക്കുന്ന ബ്രോഷറിന്റെ പ്രകാശനം കളത്തുംപടി ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രനവീകരണ സമിതി ചെയർമാൻ വേണുഗോപാലമേനോൻ തോട്ടപ്പള്ളി നിർവ്വഹിച്ചു.

നവീകരണ കലശത്തിലേക്ക് ഉള്ള ആദ്യ സംഭാവന ഇരിങ്ങാലക്കുടയിലെ പ്രഭ സൗണ്ട് ഉടമ ജയൻ (ശങ്കരനാരായണൻ), സാജ് ഇലക്ട്രിക്കൽസിന്റെ ഉടമ സുരേഷ് എന്നിവരിൽ നിന്ന് നവീകരണ സമിതി ചെയർമാൻ ഏറ്റുവാങ്ങി.



കളത്തുംപടി ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രനവീകരണ സമിതി രക്ഷാധികാരി നളിൻ ബാബു അധ്യക്ഷത വഹിച്ചു. മുകുന്ദപുരം താലൂക്ക് എൻഎസ്എസ് കരയോഗം പ്രസിഡണ്ട് അഡ്വക്കേറ്റ് ഡി. ശങ്കരൻകുട്ടി ആശംസകൾ അർപ്പിച്ചു. നവീകരണ സമിതി ജനറൽ കൺവീനർ മനോജ് കല്ലിക്കാട്ട് സ്വാഗതവും ക്ഷേമസമിതി പ്രസിഡണ്ട് ശിവദാസ് പള്ളിപ്പാട്ട് നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page