ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് വയനാടിൽ ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അൻപതിനായിരം രൂപ കൈമാറി. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ. ബിന്ദു ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ റവ. ഫാ. ഡോ ജോളി ആൻഡ്രുസിൽ നിന്നും സഹായം ഏറ്റുവാങ്ങി.
മുൻ പ്രിൻസിപ്പാൾ ഡോ.മാത്യു പോൾ ഊക്കൻ, മാനേജ്മെന്റ് ഗവണിംഗ് കൌൺസിൽ അംഗം എം പി ജാക്ക്സൺ, തവനിഷ് സ്റ്റാഫ് കോർഡിനേറ്റർ മുവിഷ് മുരളി, തവനിഷ് സെക്രട്ടറി സജിൽ വാസൻ, ട്രഷറർ അക്ഷര, സാമൂഹ്യ പ്രവർത്തകൻ വി വി റാൽഫി, തവനിഷ് വോളന്റീർസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com