ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ ആറാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികൾക്കായി ലേഖന മത്സരം നടത്തുന്നു. വിഷയം : “ഹിംസയും മാനവികതയും സിനിമകളിൽ”
യു.ജി, പി.ജി ഗവേഷണ വിദ്യാർത്ഥികൾക്കു പങ്കെടുക്കാം. ആയിരം വാക്കിൽ കവിയാത്ത ലേഖനങ്ങൾ pdf ഫോർമാറ്റിൽ sanojmnr@gmail.com എന്ന ഈമയിലേക്ക് അയക്കേണ്ടതാണ്. മെയിലിൽ സബ്ജക്റ്റായി ലേഖന മത്സരം എന്ന് സൂചിപ്പിക്കണം.
ലേഖനങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ ആയിരിക്കണം. വിജയികൾക്ക് കാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതാണ്. രചയിതാവിൻ്റെ പേര് , ഫോൺ നമ്പർ, പഠിക്കുന്ന സ്ഥാപനം, വിലാസം, സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ രചനയോടൊപ്പം സമർപ്പിക്കേണ്ടതാണ്. രചനകൾ ലഭിക്കേണ്ട അവസാന തിയതി മാർച്ച് 10.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive