പടിയൂർ : ഐക്യ ട്രൈഡ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിൽ കോഡുകൾ ഒഴിവാക്കുക, പൊതുമേഖല തൊഴിലിടം വിൽപ്പന അവസാനിപ്പിക്കുക, ദേശീയ സമ്പത്ത് വിൽക്കരുത്, വിലക്കയറ്റവും തൊഴിലില്ലായ്മയും തടയുക , കർഷകരെ സംരക്ഷിക്കുക കോർപ്പറേറ്റ് കൊള്ളയെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യവുമായി ഐക്യ ട്രെഡ് യുണിയന്റെ നേതൃത്വത്തിൽ ജൂലൈ 9 ന് നടക്കുന്ന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട പടിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേത്രത്വത്തിൽ നടന്ന കാൽനട പ്രചരണ ജാഥ എ.ഐ.ടി.യു.സി ജില്ലാ കൗൺസിൽ അംഗം വർദ്ധനൻ പുളിക്കൽ ഉദ്ഘാടനം ചെയ്തു, സി ഐ ടി യു ടി യു ഏരിയ പ്രസിഡന്റ് സി. ഡി.സിജിത് അദ്ധ്യക്ഷത വഹിച്ചു,
കെ വി രാമകൃഷ്ണൻ ജാഥ ക്യാപ്റ്റനായും, കെ എസ്. സജീഷ് വൈസ് ക്യാപ്റ്റനായും, വി.ടി.ബിനോയ് മാനേജരായും ആരംഭിച്ച ജാഥ പോസ്റ്റോഫീസ് സെന്റർ, പഞ്ചായത്ത് ഓഫീസ് സെന്റർ, നിലമ്പത്തി സെന്റർ എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റ് വാങ്ങിക്കൊണ്ട് വളവനങ്ങാടി സെന്ററിലെത്തിചേർന്നു, തുടർന്ന് നടന്ന സമാപന പൊതു സമ്മേളനം സി ഐ ടി യു ഏരിയ കമ്മിറ്റി അംഗം വി എ.മനോജ്കുമാർ ഉദ്ഘാടനം ചെയ്തു, ബാബു ചിങ്ങാരത്ത്, ടി വി.വിപിൻ, വി ആർ.രമേശ് എന്നിവർ
സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

