കാലാവസ്ഥാ മാറ്റം ഉണ്ടാക്കിയ ആഘാതങ്ങളും അതിജീവന പദ്ധതികളും – കാലാവസ്ഥാ മോക്ക് പാർലിമെന്റ് അവതരിപ്പിച്ച് വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട : കിലയുടെയും ബ്രിംഗ് ബാക്ക് ഗ്രീനിൻ്റെയും മേൽ നോട്ടത്തിൽ നടത്തിയ പഞ്ചായത്ത് കാലാവസ്ഥാ മോക്ക് പാർലമെൻ്റിൽ ട്രഷറി ബഞ്ച് വിവിധ ബില്ലുകൾ അവതരിപ്പിക്കുകയും പ്രതിപക്ഷ ബഞ്ച് അവയുടെ ന്യൂനതകൾ ചൂണ്ടിക്കാട്ടി വാശിയോടെ എതിർക്കുന്നതും പാർലമെൻ്ററി നടപടി ക്രമങ്ങളിലൂടെ ആവിഷ്ക്കരിച്ചത് 300 ഓളം സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവം പകർന്നു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലേയും സെൻ്റ് ജോസഫ് കോളേജിലേയും തിരഞ്ഞെടുത്ത വോളൻ്റിയേർസ് കഴിഞ്ഞ ഒരു വർഷമായി ഇരിങ്ങാലക്കുട മണ്ഡലത്തിലെ മുരിയാട്, പടിയൂർ, പൂമംഗലം, ഇരിങ്ങാലക്കുട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ കാലാവസ്ഥാ മാറ്റം ഉണ്ടാക്കിയ ആഘാതങ്ങളും അതിജീവന പദ്ധതികളെപ്പറ്റി പൊതു ജനങ്ങളുമായി സംവദിച്ച് തയ്യാറാക്കിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പാർലമെൻ്റിൽ ബില്ലുകൾ അവതരിക്കപ്പെട്ടത്.

കാർഷിക മേഖലയായ മുരിയാട് പഞ്ചായത്തിൽ കാലാവസ്ഥാ നിരീക്ഷണ – വ്യാപന കേന്ദ്രം , ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റിക്ക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് തടയാൻ നിരീക്ഷണ ക്യാമറ ശൃംഖല , പടിയൂർ – പൂമംഗലം പഞ്ചായത്തുകളിലെ ചെറുതോടുകളിലെയും കനാലുകളുടേയും പുനരിഞ്ജി വനം, കുളവാഴകളിൽ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണം എന്നിവയ്ക്കായിട്ടുള്ള പദ്ധതികളാണ് പാർലമെൻ്റിൽ വിദ്യാർത്ഥി മന്ത്രിമാർ
അവതരിപ്പിച്ചത് .

സിദ്ധാന്തങ്ങൾ പ്രായോഗിക തലത്തിലേക്ക് എത്തിക്കാനുള്ള ലക്ഷ്യമാണ് പഞ്ചായത്ത് കാലാവസ്ഥാ പാർലമെൻ്റ് സംഘടിപ്പിക്കുക വഴി വിദ്യാർത്ഥി സമൂഹത്തിന് കൈവന്നിരിക്കുന്നത് എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ക്രൈസ്റ്റ് കോളേജിൽ നടന്ന പഞ്ചായത്ത് കാലാവസ്ഥാ പാർലമെൻ്റ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. റിപ്പോർട്ടുകൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ ഏറ്റുവാങ്ങി.

കോളേജ് മാനേജർ ഫാദർ ജോയ് പീണിക്കാപറമ്പിൽ അദ്ധക്ഷത വഹിച്ച യോഗത്തിൽ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൾ ഡോ.ജോളി ആൻഡ്രൂസ് , സെൻ്റ് ജോസഫ് വൈസ് പ്രിൻസിപ്പൾ സിസ്റ്റർ രജ്ജന , കില പ്രൊഫസർ ഡോ. മോനിഷ് ജോസ്, ഡോ. എസ് ശ്രീകുമാർ, ഡോ മാത്യു പോൾ ഊക്കൻ , അഖിലേഷ് , നിതിൻ കൃഷ്ണ എന്നിവർ സംസാരിച്ചു .

Climate change impacts and survival plans - Students present climate mock parliament

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page