മുകുന്ദപുരം പബ്ലിക് സ്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബ് ഭാരവാഹികളെ തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട : മുകുന്ദപുരം പബ്ലിക് സ്കൂളിൽ, ലഹരി വിരുദ്ധ ക്ലബ്ബ് യോഗത്തിൽ തൃശ്ശൂർ എക്സൈസ് ഡിവിഷൻ വിമുക്തി റിസോഴ്സ് പേഴ്സണും, ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസറും, വിമുക്തി കോഡിനേറ്ററുമായ ജദീർ പി എം, സമകാലീന വിഷയങ്ങളിൽ ഊന്നി ക്ലബ്ബംഗങ്ങൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നൽകി.

സ്കൂൾ ഹെഡ്മിസ്ട്രസ്മാരായ സ്മിത എം വി, ഷീബ എ എക്സ്, ലഹരി വിരുദ്ധ ക്ലബ് കൺവീനർ ശ്രീകല പി എസ്, സ്കൂൾ കൗൺസിലർ ഷെഫി, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് അധ്യാപിക ഷൈജി ജോസ്, ഐഷ ഷേഹ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

തുടർന്ന് ലഹരിവിരുദ്ധ ക്ലബ് ഭാരവാഹികളെ തിരഞ്ഞെടുത്തു. മാസ്റ്റർ ജഗദ് കെ വിനേഷ്, കുമാരി ശ്രീഭദ്ര അശോക് കുമാർ, കുമാരി ഭുവന അജിത്ത് എന്നിവർ യഥാക്രമം പ്രസിഡൻറ്, സെക്രട്ടറി, ജോയിൻ്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ തിരഞ്ഞെടുത്തു. സ്കൂൾ ലീഡർ മാസ്റ്റർ പ്രണവ് ടി എസ് നന്ദി പ്രകാശിപ്പിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page