ക്രൈസ്റ്റ് ആശ്രമ ദൈവാലയത്തിൽ ക്രിസ്തുരാജന്റെ തിരുനാൾ നവംബർ 26 മുതൽ ഡിസംബർ 1 വരെ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് ആശ്രമ ദൈവാലയത്തിൽ ക്രിസ്‌തുരാജൻറെ തിരുനാൾ നവംബർ 26 മുതൽ ഡിസംബർ 1 വരെ ആഘോഷിക്കും. നവംബർ 26ന് വൈകീട്ട് 5.45ന് ഡോ. ജോസ് നന്തിക്കര സി.എം.ഐ (പ്രൊവിൻഷ്യാൾ, ദേവമാത പ്രവിശ്യ തൃശൂർ) തിരുന്നാൾ കൊടിയേറ്റം നിർവ്വഹിക്കും.

തുടർന്ന് 6 മണിക്ക് ആഘോഷമായ ദിവ്യബലി, നൊവേന. തിരുകർമ്മങ്ങൾക്ക് റവ.ഫാ.ജോർജ്ജ് തോട്ടൻ സി.എം.ഐ (കൗൺസിലർ,സോഷ്യൽ അപ്പസ്തോലെറ്റ്) വചനചിന്ത നൽകും.

27 ന് വൈകീട്ട് 6-ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്കും നൊവേനക്കും റവ. ഫാ. ലിജോയ് എലുവത്തിങ്കൽ സി.എം.ഐ (സെൻ്റ് അലോഷ്യസ് കോളേജ്, എൽത്തുരുത്ത്) മുഖ്യ കാർമ്മികനായിരിക്കും. റവ.ഫാ. ആൻ്റണി കുറ്റിക്കാട്ട് സി.എം.ഐ (ഇമ്മാകുലേറ്റ് ഹാർട്ട് മോണസ്റ്ററി വരന്തരപ്പിള്ളി) വചനചിന്ത നൽകും.

28ന് വൈകീട്ട് 6 മണിക്ക് നടക്കുന്ന ആഘോഷമായ ദിവ്യബലിക്കും നൊവേനക്കും ഫാ. ഡോ. ഡേവീസ് ചെവിടൻ സി.എം.ഐ (സെൻറ് അലോഷ്യസ് കോളേജ് എൽത്തുരുത്ത്) മുഖ്യ കാർമ്മികനായിരിക്കും. ഫാ.ലിൻസ്റ്റൺ ഒലക്കേങ്കൽ സി.എം.ഐ വചനചിന്ത നൽകും. ഫാ ജോയ് പീണിക്കപ്പറമ്പിൽ സി.എം.ഐ (പ്രിയോർ ക്രൈസ്റ്റ് ആശ്രമം, ഇരിങ്ങാലക്കുട) ദീപാലങ്കാര സ്വിച്ച് ഓൺ കർമ്മം നിർവ്വഹിക്കും.

29-ന് രാവിലെ 6.30ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്കും നൊവേനക്കും റവ.ഫാ. ജോസഫ് (നോബി) അമ്പൂക്കൻ (വികാരി, സേക്രഡ് ഹാർട്ട് ചർച്ച്, നടത്തറ) മുഖ്യ കാർമ്മികനായിരിക്കും. ഫാ. ലിൻ്റോ മാടമ്പി സി.എം.ഐ (ഡയറക്ടർ, സേവനഗിരി ആശ്രമം) വചനചിന്ത നൽകും. തുടർന്ന് തിരുസ്വരൂപം എഴുന്നള്ളിച്ചു വയ്ക്കൽ.

വൈകിട്ട് 5.30 ന് ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ ബൈബിൾ കലോത്സവം ഭക്തസംഘടകളുടെ വാർഷികം. ഉദ്ഘാടനം ഫാ. ഡോ. ലാസർ കുറ്റിക്കാടൻ (വികാരി, സെൻറ് തോമസ് കത്തീഡ്രൽ) നിർവഹിക്കും. ഫാ. ജോയ് പീണിക്കപറമ്പിൽ .സി.എം.ഐ പ്രിയോർ, ക്രൈസ്റ്റ് ആശ്രമം, അദ്ധ്യക്ഷൻ ആയിരിക്കും.

തിരുനാൾ ദിനം 30 നവംബർ 2025, ഞായർ

രാവിലെ 9.30 പ്രസുദേന്തി വാഴ്ച്ച ദിവ്യബലി ഏറ്റെടുത്ത് നടത്തുന്നവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥന. 10.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാന ഫാ. ആൻജോ പുത്തൂർ.സി.എം.ഐ (ദേവമാത പ്രവിശ്യ, ത്യശ്ശൂർ ) തിരുനാൾ വചനസന്ദേശം റവ. ഫാ.നീൽ ചടയമുറി (വികാരി, ഫാത്തിമ മാത ദേവാലയം, മാപ്രാണം.

വൈകിട്ട് 5.00 ന് ആഘോഷമായ ദിവ്യബലി റവ.ഫാ. അരുൺ കരാപറമ്പിൽ. സി.എം.ഐ
(സെന്റ് അലോഷ്യസ് കോളേജ് എൽത്തുരുത്ത്) തുടർന്ന് തിരുനാൾ പ്രദക്ഷിണം, പരി.കുർബ്ബാനയുടെ ആശീർവ്വാദം വൈകിട്ട് 8 മണിക്ക് വർണ്ണമഴ, കലാസന്ധ്യ.

1 ഡിസംബർ തിങ്കൾ അനുസ്‌മരണ ബലി രാവിലെ 6.30 ന് ദിവ്യബലി പൊതു ഒപ്പിസ് ഫാ. ജോയ് പീണിക്കപറമ്പിൽ സി.എം.ഐ. പ്രിയോർ, ക്രൈസ്റ്റ് ആശ്രമം.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page