കരിങ്കൽ ക്വാറിയിൽ ഷെയർ ഹോൾഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത കേസ്സിലെ പ്രതി വാട്സൺ പിടിയിൽ

ഇരിങ്ങാലക്കുട : ബാഗ്ലൂരിൽ ക്രഷർ ബിസിനസ് നടത്തുന്ന ആളൂർ സ്വദേശിനിയിൽ നിന്നും ഇവരുടെ മകളിൽ നിന്നുമായി ബാഗ്ലൂരുള്ള കരിങ്കൽ ക്വാറിയിൽ ഷെയർ ഹോൾഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 10-04-2023 തിയ്യതി മുതൽ 01-11-2023 തിയ്യതി വരെയുള്ള കാലയളവിൽ എൺപത്തിയെട്ട് ലക്ഷത്തി ഇരുപതിനായിരം രൂപ ബാങ്ക് അക്കൗണ്ട് മുഖേന പ്രതികൾ അയച്ച് വാങ്ങി തട്ടിപ്പ് നടത്തിയ സംഭവത്തിനാണ് ആളൂർ വെള്ളാംഞ്ചിറ സ്വദേശി അരിക്കാടൻ വീട്ടിൽ വാട്സൺ (42) എന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ഉല്ലാസ് കുമാർ എം ന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

പരാതിക്കാരിയും മക്കളും ബാഗ്ലൂരിൽ ക്രഷർ ബിസിനസ് നടത്തി വരുന്ന സമയത്ത് ഈ കേസ്സിലെ പ്രതിയായ വാട്സൺ ഇവരെ ബിസിനസ് കാര്യങ്ങളിൽ സഹായിക്കാനായി ഇവരുടെ കൂടെയുണ്ടായിരുന്നയാളാണ്. ഇവർ നടത്തിയിരുന്ന ക്രഷറിലേക്ക് കരിങ്കൽ ലഭിക്കണമെങ്കിൽ കരിങ്കൽ വാങ്ങുന്ന ക്വാറിയുടെ ഉടമയായ ബാംഗ്ലൂർ സ്വദേശിയായ ഗജേന്ദ്രബാബു എന്നയാളുടെ ക്വാറിയിൽ ഷെയർ എടുക്കണമെന്ന് പ്രതികൾ പറഞ്ഞ് വിശ്വസിപ്പിച്ചത് പ്രകാരമാണ് പരാതിക്കാരിയും മകളും ചേർന്ന് 5750,000 രൂപ ഗജേന്ദ്ര ബാബുവിന്റെ ബാങ്ക് അക്കൗണ്ടിലേക്കും ഗജേന്ദ്ര ബാബുവിന് നൽകുന്നതിനായി വാട്സൺ ന്റ ബാങ്ക് അക്കൗണ്ടിലേക്ക് 30,70,000 രൂപയും അയച്ച് കൊടുത്തത്.

തുടർന്ന് പാർടണർമാരുമായുള്ള തർക്കത്തെ തുടർന്ന് ഗജേന്ദ്ര ബാബുവിന്റെ ക്വാറി അടച്ച് പൂട്ടി. പരാതിക്കാരിയെയും മകളെയും പാർട്ണർ ആക്കുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്യാതെ ചതിക്കുകയും ചെയ്തു.

പരാതിക്കാരിക്ക് ഗജേന്ദ്ര ബാബു നൽകാനുള്ള 88,20,000 രൂപയിൽ നിന്ന് 3700000 രൂപ ഗജേന്ദ്ര ബാബുവുമായി ഗൂഡാലോചന നടത്തി വാട്സൺ, വാട്സൺ ന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു വാങ്ങുകയും ഈ വിവരം പരാതിക്കാരിയിൽ നിന്ന് മറച്ച് വെച്ച് വാട്സൺ ബാഗ്ലുർ ചിക്കബെല്ലാപൂർ എന്ന സ്ഥലത്തുള്ള ജനപ്രിയ സ്റ്റോൺ ക്രഷർ എന്ന സ്ഥാപനത്തിൽ ഷെയർ വാങ്ങുകയും ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

വാട്സൺ ബഹ്റൈനിൽ ഷേക്ക്ഹമ്മദ് എന്നാളുടെ സ്ഥാപനങ്ങളുടെ ജനറൽ മാനേജർ ആയി ജോലി ചെയ്ത് വരവെ സ്ഥാപനത്തിൽ സാമ്പത്തിക തിരിമറി നടത്തിയതിന് സ്ഥാപന ഉടമ ഷേക്ക് ഹമ്മദതിന്റെ പരാതി പ്രകാരം ശിക്ഷിക്കപ്പെട്ട് ബഹ്റൈനിൽ 4 മാസം ജയിലിൽ കിടന്നിട്ടുള്ളതും ജയലിൽ കിടക്കവെ 4 മാസത്തിന് ശേഷം പണം തിരികെ അടച്ച് ജയിൽ മോചിതനായിട്ടുള്ളയാളുമാണ്. കൂടാതെ പരാതിക്കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം പറഞ്ഞ കേസ്സിലും പ്രതിയാണ്.

തൃശ്ശൂർ റൂറൽ ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ഉല്ലാസ് കുമാർ എം, ജി എസ് ഐ മാരായ ബെനഡിക്ട്, രാജേഷ്, ശിവൻ, ജി എ എസ് ഐ മാരായ റാഫി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page