ഇരിങ്ങാലക്കുട : 0480 കലാ സാംസ്കാരിക സംഘടനയുടെ ഐ ഇന്റർ നാഷണൽ തിയ്യറ്റർ ഫെസ്റ്റിവെൽ ഇരിങ്ങാലക്കുടയിൽ ആരംഭിച്ചു. ഇരിങ്ങാലക്കുട ടൗൺഹാളിൽ ബഹു: മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാനം ചെയ്തു. പ്രൊഫ.വി.കെ. ലക്ഷ്മണൻ നായർ അദ്ധ്യക്ഷതവഹിച്ചു.
സത്യൻ അന്തിക്കാട്, പ്രിയനന്ദനൻ,ജൂനിയർ ഇന്നസെൻ്റ്, സോണിയ ഗിരി, റഷീദ് കാറളം എന്നിവർ സംസാരിച്ചു. വൈഗ കെ. സജീവ്, അജിത് നാരായണൻ.ആർ. എന്നിവരെ ആദരിച്ചു. യു. പ്രദീപ് മേനോൻ സ്വാഗതവും എ.എൻ. രാജൻ നന്ദിയും പറഞ്ഞു.
ആദ്യ ദിനത്തിൽ ടൗൺ ഹാളിനുള്ളിലും പുറത്തെ വേദിയിലുമായി തിങ്ങിനിറഞ്ഞ പ്രേക്ഷകർക്ക് മുൻപിൽ മൂകനർത്തകൻ, മാടൻ മോക്ഷം എന്നീ നാടകങ്ങൾ അവതരിപ്പിച്ചു. കഥകളികളരിയിലെ ഭീമനെന്ന കഥാപാത്രവുമായിതാദാതമ്യം പ്രാപിച്ചു ജീവിതത്തിൽ പരാജിതനായ നായകന്റെ സ്നേഹനിർഭരവും സംഘർഷ ഭരിതവുമായ അവസ്ഥകളെ അതി മനോഹരമായാണ് കേന്ദ്രകഥാപാത്രമായി കൃഷ്ണനുണ്ണി പള്ളിപ്പാട്ട് അവതരിപ്പിച്ചത്.
ജയന്തി രാഘവൻ, അപർണ്ണ , രജിത്കുമാർ, തങ്കപ്പൻ മാഷ് തുടങ്ങിയവർ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു ഇരുപതിൽപ്പരം അഭിനേതാക്കൾ അണിനിരന്ന ദൃശ്യ വിരുന്നായിരുന്നു മൂകനർത്തകൻ നാടകം.ശശിധരൻ നടുവിലാണ് സംവിധാനം.
ടൗൺ ഹാളിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയായിലായിരുന്നു ജോബ് മഠത്തിൽ സംവിധാനം ചെയ്ത മാടൻ മോക്ഷം. നാടകം അരങ്ങേറിയത്. പ്രമോദ് വെളിയന്നൂർ, തകഴി ജയചന്ദ്രൻ തുടങ്ങിയ അഭിനേതാക്കൾ മാടൻ മോക്ഷത്തെ ഗംഭീരമാക്കി. വർത്തമാനകാലത്തെ സാമൂഹ്യ രാഷ്ട്രീയ സംഭവവികാസങ്ങളും ആദിവാസി ജീവിതങ്ങളുടെ കുലദൈവവിശ്വാസവും സവർണ്ണ മേധാവിത്വത്തിൻ്റെ ചൂഷണ ദൈവസങ്കല്പങ്ങളെയും പ്രതിപാദിക്കുന്ന നാടകം എന്തു കൊണ്ടും വ്യത്യസ്ഥമായിരുന്നു.
17 ന് ടൗൺ ഹാളിലും 18 ന് ക്രൈസ്റ്റ് കോളേജിലുമായി പെൺ നടൻ, വയൽ പായും വെങ്ങയ്കൾ, ചക്കരപ്പന്തൽ, കുഹു, ഹിഗിറ്റാ എന്നീ 5 നാടകങ്ങൾ കൂടി അവതരിപ്പിക്കുമെന്ന് 0480 സംഘാടക സമിതി അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

