ബസ് സ്റ്റാന്‍ഡിന് സമീപം ബസ്സുകള്‍ കൂട്ടിയിടിച്ചു- ബസ്സിനിടയില്‍ പെട്ട 2 ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മരിച്ചു. മറ്റെയാള്‍ക്ക് ഗുരുതരപരിക്ക്

ഇരിങ്ങാലക്കുട : ബസ് സ്റ്റാന്‍ഡിന് മുമ്പില്‍ രണ്ട് ബസ്സുകള്‍ കൂട്ടിയിടിച്ചു ബസ്സിനിടയില്‍ പെട്ട രണ്ട് ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മരിച്ചു. മറ്റെയാള്‍ക്ക് ഗുരുതരപരിക്ക്. അമ്പല്ലൂര്‍ വെണ്ടൂര്‍ സ്വദേശി അവസ്ഥപറമ്പില്‍ മനോജ് (52) ആണ് മരിച്ചത്. ആയുർവേദ മെഡിക്കൽ റെപ്രസെന്ററ്റീവ് ആയി ജോലി നോക്കുകയാണ് മനോജ്

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് സമീപം താമസിക്കുന്ന ഇലഞ്ഞിക്കല്‍ സണ്ണി (55) യെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിലേക്ക് ബസ്സുകള്‍ പ്രവേശിക്കുന്ന ഭാഗത്തിനു സമീപം വെച്ചായിരുന്നു വെള്ളിയാഴ്ച വൈകിയിട്ട് ആറരയോടെ അപകടം നടന്നത്.

KL45X7931 ബുള്ളറ്റും, KL45Y8746 എതർ ഇലക്ട്രിക് സ്‌കൂട്ടറും ആണ് അപകടത്തിൽ പെട്ടത് , ബുള്ളറ്റ് യാത്രികനാണ് മരിച്ചത്. ദേവമാത ഓര്‍ഡിനറി ബസ്സിന് പിറകിലൂടെയായിരുന്നു രണ്ട ഇരുചക്രവാഹനങ്ങളും പോയിരുന്നത്. പിറകിലൂടെ വന്ന പൂമല എന്ന ലിമിറ്റഡ് സ്റ്റോപ്പ് നിയന്ത്രണം വിട്ട് ബൈക്കുകളെ ഇടിച്ച് മുന്നിലുള്ള ദേവമാത ബസ്സിന്റെ പിറകില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു.

ബസ്സുകള്‍ക്കിടയില്‍ കുടുങ്ങിയ ഇരുചക്ര വാഹനയാത്രക്കാരെ ഗുരുതര പരിക്കുകളോടെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഒരാള്‍ മരിച്ചു. മറ്റെയാളെ തൃശ്ശൂരിലേക്ക് മാറ്റി. പൂമല ലിമിറ്റഡ് സ്റ്റോപ്പിന്റെ എയര്‍ പൈപ്പ് പൊട്ടിയതാണ് അപകട കാരണമെന്നാണ് ബസ് ജീവനക്കാര്‍ പറയുന്നത്. പോലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

കൊടുങ്ങലൂരിൽനിന്നും ത്രിസൂരിലേക്ക് പോകുകയായിരുന്നു ബസ്സുകൾ. ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് പരിസരം വാഹനങ്ങളുടെ തിരക്കുമൂലം അപകടമേഖലയായിമാറിയിട്ട് കാലമേറെയായി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page