ചിന്മയ മിഷൻ ചിന്മയവാഹിനിയ്ക്ക് മാർച്ച് 27 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ന് ശ്രീ കൂടൽമാണിക്യ ക്ഷേത്രം കിഴക്കേ നടയിൽ സ്വീകരണം

ഇരിങ്ങാലക്കുട : ചിന്മയ മിഷൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് വിവിധ പരിപാടികളോടെ അമൃത് മഹോത്സവമായി ആഘോഷിക്കുന്നു. ഭാരതത്തിലുടനീളം 35000 കിലോമീറ്റർ യാത്ര ചെയ്യുന്ന “അമൃത് യാത്ര” പത്തു ലക്ഷം യുവജനങ്ങളുടെ ശാക്തീകരണമാണ് വിഭാവനം ചെയ്യുന്നത്.

2025 ഡിസംബർ 31ന് പൂനയിൽ നിന്ന് ആരംഭിച്ച അമൃത് യാത്ര, വിവിധ ദേശങ്ങളിലൂടെ സഞ്ചരിച്ച് ഇരിങ്ങാലക്കുടയിൽ എത്തുന്നു. സ്വാമി ചിന്മയാനദജിയുടെ പാദുകങ്ങളും, മൂർത്തിയും വഹിക്കുന്ന ചിന്മയ വാഹിനി മാർച്ച് 27 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് ശ്രീ കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടയിൽ എത്തിച്ചേരുന്നു. തുടർന്ന് സ്വീകരണം നടക്കുമെന്ന് പരിപാടിയുടെ കോഡിനേറ്റർ ഡോ. മുരളി ഹരിതം അറിയിച്ചു.

Chinmaya Mission Chinmaya Vahini will be receiving a welcome at the eastern nave of Sri Koodalamanikya Temple on Friday, March 27 at 12 noon.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page