ചെറുതൃക്കോവിൽ സുബ്രഹ്മണ്യ ക്ഷേത്ര ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ മെയ് 31 ന് ന് കൂടൽമാണിക്ക്യം കൊട്ടിലാക്കൽ പറമ്പിൽ നടത്തുന്ന നന്ദഗോവിന്ദം ഭജൻസിന്റെ സാന്ദ്രാനന്ദലയം ഭജന സന്ധ്യയുടെ വഴിപാട് സമർപ്പണം

ഇരിങ്ങാലക്കുട : ചെറുതൃക്കോവിൽ സുബ്രഹ്മണ്യ ക്ഷേത്ര ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ മെയ് 31 ന് ന് കൂടൽമാണിക്ക്യം കൊട്ടിലാക്കൽ പറമ്പിൽ വെച്ചു നടത്തുന്ന നന്ദഗോവിന്ദം ഭജൻസിന്റെ സാന്ദ്രാനന്ദലയം ഭജന സന്ധ്യയുടെ വഴിപാട് സമർപ്പണം ക്ഷേത്ര നടപ്പുരയിൽ വെച്ച് ഷഷ്ഠി ദിനത്തിൽ നടന്നു.

സമിതി ഖജാൻജി ജയരാമൻ, കോർഡിനേറ്റർ പുരുഷോത്തമൻ, കൃഷ്ണകുമാർ ആലത്തൂർ, ബാലൻ മേനോൻ, ശ്രീദേവി, ക്ഷേത്രം ജീവനക്കാർ മറ്റു ഭക്തജങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ കിഴുത്താണി സ്വദേശി ഷൈജൻ പി വി വഴിപാട് സമർപ്പണം നടത്തുകയും, ദിവ്യചന്ദ്രൻ (മലേഷ്യ) നടപ്പുര നിർമ്മാണത്തിലേക്കുള്ള തുക കൈമാറ്റം നടത്തുകയും സമിതി സെക്രട്ടറി സി ജയശങ്കർ ഏറ്റു വാങ്ങുകയും ചെയ്തു.

തുടർന്ന് പ്രോഗ്രാം കോർഡിനേറ്റർ പുരുഷോത്തമൻ നന്ദഗോവിന്ദം ഭജൻസിന്റെ സാന്ദ്രാനന്ദലയം ഭജന സന്ധ്യയുടെ പ്രോഗ്രാം നടത്തിപ്പുകൾ വിശദികരിക്കുകയും ചെയ്തു. നിഷ മേനോൻ ചടങ്ങിന് നന്ദി രേഖപെടുത്തി.

നന്ദഗോവിന്ദം ഭജൻസിൻ്റെ മെയ് മെയ് 31ന് സാന്ദ്രാനന്ദലയം പരിപാടിയെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് 9995894419 9846564868 8593888090

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page