ഇരിങ്ങാലക്കുടക്ക് ഓണക്കാഴ്ചയുമായി ശ്രീ കൂടൽമാണിക്യം സായാഹ്‌ന കൂട്ടായ്‌മയുടെ പൂക്കളങ്ങൾ

ഇരിങ്ങാലക്കുട : ഒത്തൊരുമയുടെ പകിട്ടിൽ ഇരിങ്ങാലക്കുടക്ക് ഓണക്കാഴ്ചയുമായി ശ്രീ കൂടൽമാണിക്യം സായാഹ്‌ന കൂട്ടായ്‌മയുടെ പൂക്കളങ്ങൾ . രണ്ടു ദശാബ്ദ കാലത്തിലധികമായി ഓണക്കാലത്ത് കൂടൽമാണിക്യം ക്ഷേത്രത്തിനു മുന്നിൽ പതിവായി പൂക്കളം ഒരുക്കുന്ന ശ്രീ കൂടൽമാണിക്യം സായാഹ്‌ന കൂട്ടായ്മ തിരുവോണത്തിന് 45 അടിയുടെ സംഗമേശ്വര ഭഗവാന്റെ നിറപ്പകിട്ടാർന്ന പൂക്കളമാണ്‌ ഇത്തവണ തീർത്തത്.

കിഴക്കേനടക്ക് മുന്നിൽ ഒരുക്കിയ പൂക്കളങ്ങൾ കണ്ടാസ്വദിക്കാനും ചിത്രങ്ങളും സെൽഫികളും റീലുകളും എടുക്കുവാൻ ചുറ്റും കൗതുകത്തോടെ കാഴ്ചക്കാർ ഒത്തുകൂടി

രാത്രി മുതൽ പുലർച്ച വരെ സായാഹ്ന കൂട്ടായ്മയിലെ അംഗങ്ങളും കുടുംബാംഗങ്ങളും, മെഗാ പൂക്കളം ഒരുങ്ങുന്നുണ്ട് എന്നറിഞ്ഞ് പാതിരാത്രി പോലും എത്തിയ കാഴ്ചക്കാരും പൂക്കള നിർമ്മാണത്തിൽ പങ്കെടുത്തു എന്നതാണ് പ്രത്യേകത.

തിരുവോണദിവസം ക്ഷേത്രദർശനത്തിൽ വൻ ഭക്തജനത്തിരക്ക് അനുഭവപെട്ടു. സായാഹ്‌ന കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ ഒരുക്കിയ പായസ വിതരണം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി മുൻ ചെയർമാൻ യു പ്രദീപ് മേനോന് മധുരം നൽകി ഉദ്ഘടനം നിർവഹിച്ചു. കൂടൽമാണിക്യം ദേവസ്വം മാനേജ്‌മന്റ് കമ്മിറ്റി അംഗം അഡ്വ അജയകുമാർ ചടങ്ങിൽ പങ്കെടുത്തു.

ജനങ്ങളുടെ ആവേശവും അനുഗ്രഹങ്ങളും തങ്ങൾക്ക് പ്രചോദനമായെന്നും, വരുംവർഷങ്ങളിലും ഇത്തരം പൂക്കളങ്ങൾ തുടരാൻ ആഗ്രഹമുണ്ടെന്നും സായാഹ്ന കൂട്ടായ്മ പ്രവർത്തകർ പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page