വയനാടിന് തണലൊരുക്കി ജനകീയ തട്ടുകടയും ഗസൽ സന്ധ്യയുമായി എ.ഐ.വൈ.എഫ്

ഇരിങ്ങാലക്കുട : ദുരിതബാധിതർക്ക് തണലൊരുക്കാൻ ഇരിങ്ങാലക്കുടയുടെ ഹൃദയത്തിൽ എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയ തട്ടുകടയും ഗസൽ സന്ധ്യയും മുൻ കൃഷി വകുപ്പ് മന്ത്രിയും സി പി ഐ സംസ്ഥാന കൗൺസിൽ അംഗവുമായ അഡ്വ: വി.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.

2018 മുതൽ വയനാട്ടിലെ ദുരന്തംവരെ കേരളത്തിനോട് കേന്ദ്രസർക്കാർ കാണിക്കൊണ്ടിരിക്കുന്നത് ചിറ്റമ്മ നയവും. ദേശീയ ദുരന്തമായി പ്രഖ്യാപിക്കേണ്ട പല ഘട്ടങ്ങളിലും മാനദണ്ഡങ്ങളുടെ മായാജാലം കാണിച്ചുകൊണ്ടും കേരളത്തെ പറ്റിക്കുകയായിരുന്നു കേന്ദ്ര സർക്കാരിൻ്റെ ലക്ഷ്യം . ദുരന്തമുഖത്തെ രക്ഷാപ്രവർത്തനങ്ങളിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് യുവജനപ്രസ്ഥാനം നടത്തിയതെന്നും കേരളജനത ഏത് ദുരന്തത്തെയും അതിജീവിക്കാനുള്ള കരുത്ത് നേടിയവരാണെന്നും അതിനെല്ലാം ഉത്തമ മാതൃകയാണ് സെക്രപ്പ് ചലഞ്ച് മുതൽ പലതരത്തിലുള്ള ചലഞ്ചിലൂടെ അതിജീവനത്തിന്റെ വിജയഗാഥ രചിക്കുവാൻ കഴിഞ്ഞവരാണ് നമ്മൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്ന ഫുഡ് കോർണറിൽ വിവിധ തരം രുചി വിഭവങ്ങൾക്കൊപ്പം പ്രശസ്ത ഗസൽ ഗായകൾ റഫീഖ് യൂസഫിൻ്റെ ഗസൽ സന്ധ്യയും അരങ്ങേറി. എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാം പണം വയനാടിന് നൽകാം എന്ന വേറിട്ട ക്യാമ്പയിനുമായി എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡൻ്റ് എം.പി വിഷ്ണു ശങ്കർ അധ്യക്ഷത വഹിച്ചു.

എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പാറേരി , ജില്ലാ പ്രസിഡൻ്റ് ബിനോയ് ഷബീർ, സി പി ഐ മുതിർന്ന നേതാവ് കെ. ശ്രീകുമാർ, സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ സുധിഷ്, സി പി ഐ മണ്ഡലം സെക്രട്ടറി പി.മണി, അസി: സെക്രട്ടറി എൻ.കെ ഉദയപ്രകാശ്, കേരള മഹിള സംഘം ജില്ലാ സെക്രട്ടറി കെ.എസ് ജയ, കൂടൽമാണിക്യം ചെയർമാൻ സി.കെ ഗോപി എന്നിവർ സംസാരിച്ചു.

സി പി ഐ ജില്ലാ കൗൺസിൽ അംഗം അനിതാ രാധാകൃഷ്ണൻ, ഐഎഎൽ ജില്ലാ പ്രസിഡന്റ് പി.ജെ ജോബി, എഐഡി ആർഎം ജില്ലാ സെക്രട്ടറി ബാബു ചിങ്ങാരത്ത്, എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം മിഥുൻ പോട്ടക്കാരൻ എന്നിവർ സന്നിഹിതരായിരുന്നു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി ടി വി വിപിൻ സ്വാഗതവും മണ്ഡലം വൈസ് പ്രസിഡൻ്റ് ഗവരേഷ് നന്ദിയും പറഞ്ഞു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page