ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ 2014-19 കാലത്ത് നടന്ന ക്രമക്കേടിൽ അന്നത്തെ ഭരണസമിതിയംഗങ്ങളിൽനിന്ന് 2 കോടിയിലേറെ രൂപ ഈടാക്കാൻ സഹകരണവകുപ്പ്. ബാങ്കിന്റെ ചെയർമാനായ കോൺഗ്രസ് നേതാവും ഇപ്പോഴത്തെ ഇരിങ്ങാലക്കുട നഗരസഭ ചെയർമാനുമായ എം.പി. ജാക്സണും മറ്റ് ഒൻപതുപേരുമാണ് 2.08 കോടി പിഴയടയ്ക്കണ്ടത്. ഇതു കാണിച്ച് സഹകരണവകുപ്പ് പത്തുപേർക്കും നോട്ടീസ് അയച്ചു. വ്യാപകമായ ക്രമക്കേടാണ് ഈ കാലഘട്ടത്തിൽ നടന്നതെന്ന് നോട്ടീസിൽ പറയുന്നു.
എം.പി. ജാക്സൺ, പി.ജെ. തോമസ്, എൽ.ഡി. ആൻറോ, ജസ്റ്റിൻ ജോൺ, ടി.ഐ. ജോസഫ്, പി.പി. തോമസ്, ഫിലോ മാത്യു, ബേബി ജോസ്, സുജാ സഞ്ജീവ്കുമാർ, ടി.വി. ഹരിദാസൻ എന്നിവരാണ് 20,29,640 രൂപ വീതം ഒടുക്കേണ്ടത്.
അർബൻ സഹകരണ ബാങ്കായതിനാൽ ഇതിന് റിസർവ് ബാങ്കിന്റെ നിയന്ത്രണവുമുണ്ട്. ഇതെല്ലാം കാറ്റിൽ പ്പറത്തിയാണ് ജീവനക്കാരുടെ നിയമനങ്ങൾ മുതൽ അമിത ചെലവിടൽ വരെ നടത്തിയത്. ഇതു പാടില്ലെന്ന സഹകരണവകുപ്പിൻ്റെ നിർദേശവും ബാങ്ക് ഭരണസമിതി മനപ്പൂർവ്വം അവഗണിച്ചാണ് ആ സമയത്ത് പ്രവർത്തനം നടത്തിയിരുന്നു നോട്ടീസിൽ പരാമർശം ഉണ്ട്.
സഹകരണവകുപ്പ് കണ്ടെത്തിയ ക്രമക്കേടുകൾ:
ബാങ്കിന്റെ വാഹന ഉപയോഗം നിയന്ത്രിക്കുകയോ കൃത്യമായി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഇന്ധനയിനത്തിൽ വൻ ക്രമക്കേട് നടത്തി.
റിസർവ്ബാങ്കിന്റെയും സഹകരണവകുപ്പിൻറെയും അനുമതിയില്ലാതെ ഐ.ടി.സി. എന്നും ഐടിസി ഡോട്ട്കോം എന്നിങ്ങനെ ഉപയോഗിച്ചതു വഴി കൊൽക്കത്തയിലുണ്ടായ കേസ് നടത്താൻ 24,85,980 രൂപ ചെലവഴിച്ചു.
സഹകരണ പരീക്ഷാ ബോർഡ് വഴിയല്ല ബാങ്ക് നിയമനങ്ങൾ നടത്തിയത്. ഭിന്നശേഷിസം വരണം പാലിച്ചില്ല. അംഗത്വ അപേക്ഷകളിൽ വിവരങ്ങളോ രേഖകളോ ഇല്ല.
അമിതപലിശ ഈടാക്കുന്നു. വൻ കുടിശ്ശികയുണ്ട്
ബാങ്കിന്റെ വാഹനങ്ങൾ ബോർഡുവെക്കാതെ ഓടിക്കുന്നത് ദുരുപയോഗം ചെയ്യുന്നതി നാണെന്ന് മൊഴി.
19 ശാഖകളുള്ള ബാങ്ക് 2017-ലാണ് അവസാനമായി സ്ഥിരനിയമനം നടത്തിയത്. 38 താത്ത്കാലിക ജീവനക്കാരുണ്ട്. ഇവരാണ് കോടികളുടെ പണം കൈകാര്യം ചെയ്യുന്നത്.
ഫർണിച്ചർ വാങ്ങാൻ 1.33 തെ ചെലവിട്ടു. കോടി രൂപയും കംപ്യൂട്ടർ വാങ്ങാൻ 35.41 ലക്ഷം രൂപയും അനുമതിയില്ലാതെ ചിലവിട്ടു.
Irregularities in Irinjalakuda Town Cooperative Bank: Notice sent to recover Rs 2 crore from the Board of Directors.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

