കാറളം സ്കൂളിൽ ഇനി പൂക്കളുടെ വസന്തകാലം …

കാറളം : “ഓണത്തിന് ഒരു കൂട പൂവ്” എന്ന പദ്ധതിയുടെ ഭാഗമായി ഇത്തവണ വിപണിയിലെ രാസവസ്തുക്കൾ തളിച്ച പൂക്കൾക്ക് ബൈ ബൈ പറയാൻ കാറളം വി എച്ച് എസ് ഇ ആഗ്രികൾച്ചർ വിഭാഗം, എൻ എസ് എസ് യൂണിറ്റുമായി കൈകോർത്ത് സ്‌കൂൾ മുറ്റത്ത് പുതിയൊരു മാറ്റത്തിന് തുടക്കം കുറിച്ചു.



വിഷമില്ലാത്ത നാടൻ പൂക്കൾ കൊണ്ട് ക്യാമ്പസും വീടുകളും ഓണക്കാലത്ത് അലങ്കരിക്കുക എന്ന ലക്ഷ്യവുമായി വി എച്ച് എസ് ഇ ആഗ്രികൾച്ചർ വിഭാഗമാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.



ആഗ്രികൾച്ചർ വിഭാഗം അധ്യാപകരായ ആതിര സത്യൻ , എൻ ജി ശ്രീജ , പി കെ സജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കുന്ന പൂകൃഷിയുടെ ഉദ്ഘാടനം പ്രിൻസിപ്പാൾ വീണ ജെ എസ് നിർവഹിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page