സിവിൽ സ്റ്റേഷനിൽ തെരുവുനായ ശല്യം രൂക്ഷം – കൈ മലർത്തി ഇരിങ്ങാലക്കുട നഗരസഭ

ഇരിങ്ങാലക്കുട : താലൂക്ക് ഭരണ കേന്ദ്രമായ ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിലേക്കാണോ നിങ്ങളുടെ യാത്ര? എങ്കിൽ സൂക്ഷിക്കണം ഇവിടെ കോമ്പൗണ്ടിനകത്തും കെട്ടിടസമുച്ചയങ്ങളിലും തെരുവുനായ ശല്യം അതിരൂക്ഷം. മൂന്നു നിലകളിൽ നിരവധി സർക്കാർ ഓഫീസുകൾ ആണ് പ്രവർത്തിക്കുന്നത് ഇവിടെ ജോലി ചെയ്യുന്നവരും വിവിധ ആവശ്യങ്ങൾക്കായി വരുന്ന പൊതു ജനങ്ങൾക്കും തെരുവ് നായകളുടെ സാന്നിധ്യം വലിയ തോതിൽ ശല്യം സൃഷ്ടിക്കുന്നു എന്ന പരാതി ഉയരുന്നു.



മഴ തുടങ്ങിയോടെ നായ്ക്കളെല്ലാം സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ സുരക്ഷാ ചുമതലയുള്ള പോലെയാണ് വിഹരിക്കുന്നത് . ഇപ്പോൾ രണ്ടാഴ്ചയായി കെട്ടിടത്തിന്റെ പല നിലകളിലും നായ്ക്കൾ പ്രസവിച്ച് കുട്ടികൾ സഹിതമാണുള്ളത് .



കെട്ടിടത്തിന്റെ അകത്ത് നായ്ക്കളുടെ സ്ഥിരസാന്നിധ്യം കാരണം വൃത്തിഹീനവും ദുർഗന്ധവും വഹിക്കുന്നതുമായ അവസ്ഥയിലാണ് . ഇതിനുപുറമേ നായ്ക്കൾ അപ്രതീക്ഷിതമായി ഓഫീസിനകത്ത് കയറി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട് .



നായ്ക്കളുടെ ശല്യം രൂക്ഷമായതിനാൽ പല ഓഫീസ് മേധാവികളും സിവിൽ സ്റ്റേഷൻ താഹസിൽദാർക്ക് നേരിട്ട് പരാതി നൽകുകയും , തഹസിൽദാർ നഗരസഭയ്ക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട് . സമീപത്ത് പ്രവർത്തിക്കുന്ന കോടതി കെട്ടിടത്തിലും നായ ശല്യം രൂക്ഷമാണ്. നായ്ക്കൾ കയറി പലപ്പോഴും കോടതി നടപടികൾ പോലും തടസ്സപ്പെടുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട് .



ഡോഗ് ഷെൽട്ടർ യാഥാർത്ഥ്യമാകാത്തതിനാൽ തങ്ങൾക്ക് കാര്യമായി ഒന്നും ഈ വിഷയത്തിൽ ചെയ്യാനില്ലെന്ന് മറുപടിയാണ് ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറയുന്നത് . സിവിൽ സ്റ്റേഷനിൽ മാത്രമല്ല നഗരസഭ കെട്ടിടത്തിലും നായ ശല്യം ഉണ്ടെന്ന് ഇവർ കൂട്ടിച്ചേർത്തു. മൃഗസംരക്ഷണ വകുപ്പുമായി ഈ വിഷയം സംസാരിച്ചിട്ടുണ്ട് ഉദ്യോഗസ്ഥർ പറഞ്ഞു.



സിവിൽ സ്റ്റേഷൻ കെട്ടിടത്തിലെ ശുചീകരണ തൊഴിലാളികൾക്ക് ഇപ്പോൾ എല്ലാ നിലകളിലും ഓടിനടന്ന് നായ്ക്കളുടെ വിസർജം തുടച്ചുമാറ്റിലാണ് പ്രധാന ജോലി. സമീപത്തെ ഓഫീസുകളിലെ ജീവനക്കാരും പലപ്പോഴും സഹായത്തിന് കൂടാറുണ്ട്. അവസ്ഥ ഇത്ര ദയനീയം ആയിട്ടും ഇതിനൊരു പോംവഴി എങ്ങനെ കണ്ടെത്തും എന്ന് ആലോചനയിലാണ് ഇവർ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page