ഇരിങ്ങാലക്കുട : ഗവൺമെന്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ “1 Million Thoofan Goals @ World Cup 2026” ക്യാമ്പയിൻ സംഘടിപ്പിച്ചു. “ധീരമായി കളിക്കുക, ശുദ്ധിയായി ജീവിക്കുക, ഒരുമിച്ച് മുന്നേറുക” എന്ന സന്ദേശം നൽകുന്ന ഈ ക്യാമ്പയിൻ ഇരിങ്ങാലക്കുട റൂറൽ പോലീസ് വനിതാ സെൽ എസ്.ഐ അനു ജോസ് ഉദ്ഘാടനം ചെയ്തു.
ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ബിന്ദു പി. ജോൺ സ്വാഗതം ആശംസിച്ച പരിപാടിയിൽ വി.എച്ച്.എസ്.ഇ വിഭാഗം സീനിയർ അധ്യാപിക ജസീല എം ആശംസ നേരുകയും
ഹൈസ്കൂൾ എച്ച് എം സുഷ കെ എസ് നന്ദി പറയുകയും ചെയ്തു.
പി.ടി.എ ഭാരവാഹികൾ, SMC അംഗം ലാജി വർക്കി, അധ്യാപകർ, വിദ്യാർത്ഥിനികൾ എന്നിവർ പങ്കെടുത്തു. ഫുട്ബോൾ എന്ന ആവേശലഹരിയിലേക്ക് വിദ്യാർത്ഥിനികളെ കൈപിടിച്ചുയർത്തുന്ന ‘തൂഫാൻ ഗോൾസ്’ ക്യാമ്പയിന്റെ ഊർജ്ജസ്വലതയും ആവേശവും പരിപാടിയിലുടനീളം പ്രകടമായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





