മുകുന്ദപുരം പബ്ലിക് സ്കൂളിൽ ഇൻവെസ്റ്റിചർ സെറിമണി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മുകുന്ദപുരം പബ്ലിക് സ്കൂളിൽ ഈ അധ്യയന വർഷത്തെ സ്റ്റുഡന്റ് കൗൺസിൽ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പുതിയ വിദ്യാർത്ഥി പ്രതിനിധികൾക്ക് സ്കൂൾ ലീഡർഷിപ്പിന്റെ ഔദ്യോഗിക ചുമതലകൾ കൈമാറുന്ന ചടങ്ങിൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സുബിൻ പി. ജിമ്മി മുഖ്യാതിഥിയായി പങ്കെടുത്തു.



സ്കൂൾ ലീഡറായി എസ്സ്ര ഗ്രേസ് മരിയ ആഞ്ചോ, അസിസ്റ്റന്റ് സ്കൂൾ ലീഡർ അമൻ ഹസീബ്, ലിറ്റററി ക്ലബ്ബ് സെക്രട്ടറി പാർവണ എസ് മേനോൻ, ആർട്സ് ക്ലബ് സെക്രട്ടറി അമൂല്യ കൃഷ്ണ, സ്പോർട്സ് ക്യാപ്റ്റൻ ഈവാൻജോ പി ജെ, അസിസ്റ്റന്റ് സ്പോർട്സ് ക്യാപ്റ്റൻ അലൻ ബാബു, എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.



സ്കൂൾ പ്രിൻസിപ്പൽ ജിജി കൃഷ്ണ, വൈസ് പ്രിൻസിപ്പൽ ആശ വർഗീസ്, കെ ജി കോഡിനേറ്റർ ആർ രശ്മി, പി ടി എ പ്രസിഡന്റ് വിദ്യ സിജു എന്നിവർ ആശംസകൾ അർപ്പിച്ചു.



രക്ഷിതാക്കളും അധ്യാപക അനധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികളിൽ നേതൃപാടവവും അച്ചടക്കവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page