തേലപ്പിള്ളി : വീട്ടുമുറ്റത്തുനിന്ന് മലമ്പാമ്പിനെ പിടികൂടി. ഇരിങ്ങാലക്കുട നഗരസഭാ വാർഡ് 41 തേലപ്പിള്ളി സ്റ്റേഡിയം റോഡ് കൊറ്റായിവളപ്പിൽ വിജീഷ് ( കണ്ണൻ ) ന്റെ
വീട്ടുമുറ്റത്ത് നിന്നാണ് 7 അടിയോളം നീളമുള്ള മലമ്പാമ്പിനെ നാട്ടുകാരുടെ സഹായത്തോടെ പള്ളിക്കാട് സ്വദേശി സച്ചു പിടികൂടിയത്.
ഗൃഹനാഥനായ വിജീഷ് വൈകുന്നേരം വീട്ടിലേക്ക് വരുന്ന വഴി മലമ്പാമ്പ് വീട്ടുമുറ്റത്ത് ഇഴഞ്ഞ് പോകുന്നത് കാണുകയുണ്ടായി. ഇതിനുമുൻപും ഈ പരിസരങ്ങളിൽ മലമ്പാമ്പിനെ പലരും കണ്ടിട്ടുണ്ട്. സമീപത്ത് കാടുപിടിച്ച് പറമ്പിൽ നിന്നാണ് ഇവ വരുന്നതെന്ന് നാട്ടുകാർ പറയുന്നു . വാർഡ് കൗൺസിലർ വിമി ബിജേഷ് വനംവകുപ്പിനെ അറിയിച്ചതിനെ തുടർന്ന് പാലപ്പിള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസ് ഉദ്യോഗസ്ഥരെ എത്തി മലമ്പാമ്പിനെ കൊണ്ടുപോയി .
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



