ഇരിങ്ങാലക്കുട : ആളൂരിൽ പോലീസ് വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച പീണിക്കപ്പറമ്പിൽ ജൂവിൻ രാജുവിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ച അഞ്ച് ലക്ഷം രൂപ അഡ്വ. തോമസ് ഉണ്ണിയാടൻ എം എൽ എ കൈമാറി.
അപകടത്തിൽ പരിക്കേറ്റ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന തയ്യിൽ അനന്തകൃഷ്ണന് ചികിത്സ സഹായം നൽകാനുള്ള സർക്കാർ തീരുമാനം നടപ്പാക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിവരങ്ങൾ എത്രയും വേഗം സർക്കാരിൽ ലഭ്യമാക്കുന്നതിന് റവന്യൂ ഉദ്യോഗസ്ഥരെ തോമസ് ഉണ്ണിയാടൻ എം എൽ എ ചുമതലപ്പെടുത്തി. വാഹനം ഓടിച്ചിരുന്ന ജീപ്പ് ഡ്രൈവർക്കെതിരെ നേരത്തെ നരഹത്യക്ക് കേസെടുക്കുകയും ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
ജുവിന്റെ വസതിയിൽ നടന്ന ചടങ്ങിൽ ആളൂർ പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് പി.സി.ഷണ്മുഖൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു എടത്താടൻ, ചാലക്കുടി തഹസിൽദാർ കെ.എ. ജേക്കബ്, ഡെപ്യൂട്ടി തഹസിൽദാർ ടി.വി.ആന്റണി, വില്ലേജ് ഓഫീസർ ടി.ആർ. രജീഷ്, വി.എൻ.മനോജ്, ബാബു തോമസ് , മിനി മോഹൻദാസ്, നൈജു ജോസഫ് എന്നിവരും സന്നിഹിതരായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




