ഇരിങ്ങാലക്കുട : ഭരതമുനിയുടെ നാട്യശാസ്ത്രം അഭിനയ സങ്കേതങ്ങളുടെ സാങ്കേതിക വിവരണങ്ങളാണ്. എന്നാൽ നടരാജനായ പരമ ശിവനാൽ രചിക്കപ്പെട്ടതെന്ന് കരുതുന്ന ആദി കൃതി ‘വിജ്ഞാന ഭൈരവ തന്ത്രം’ അവയുടെ ആത്മീയ ലോകം വെളിപ്പെടുത്തുന്നൂയെന്ന് അഭിനയ ഗുരു വേണുജി നേത്രരാഗ ശിൽപ്പശാല പരമ്പരയുടെ ഉദ്ഘാടന വേളയിൽ അഭിപ്രായപ്പെട്ടു.
ഗ്രീക്ക് വംശജനും റഷ്യൻ പൗരനുമായ ജോർജ്ജ് ഗുർജിയേഫ് ലോക നാടക വേദിയിൽ ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകങ്ങളിൽ ചലനങ്ങൾ സൃഷ്ടിച്ചത് വിജ്ഞാന ഭൈരവ തന്ത്രത്തിന്റെ പൊരുളറിഞ്ഞാണ് വേണുജി പറഞ്ഞു. സാംസ്കാരിക പ്രവർത്തകനും മാനേജമെന്റ് വിദഗ്ദ്ധനുമായ കെ. അജയ്യകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തൻന്റെ 81-ആം വയസ്സിലും പുതിയൊരു സംരംഭത്തിന് തുടക്കം കുറിച്ച വേണുജിയെ രാജീവ് മേനോൻ അഭിനന്ദിച്ചു. വേണുജി ആവിഷ്ക്കരിച്ച നവരസ സാധന ഇതിനകം അന്തർദ്ദേശീയ ശ്രദ്ധയകർഷിച്ചു കഴിഞ്ഞൂയെന്ന് കലനിരൂപകൻ പ്രൊഫ. ജോർജ്ജ് എസ്. പോൾ അഭിപ്രായപ്പെട്ടു.
കൂടിയാട്ടം കലാകാരി കപില വേണു ശ്രീ ശങ്കരാചാര്യരുടെ സൗന്ദര്യലഹരി പ്രഥമ ശ്ലോകത്തിന്റെ അഭിനയസാധ്യതകൾ പ്രകടിപ്പിച്ചത് നിറഞ്ഞ സദസ്സിന്റെ പ്രശംസ നേടി. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ കൂടിയാട്ടത്തിനുള്ള പുരസ്‌കാരം നേടിയ ഉഷാനങ്ങ്യാരെ വേണുജിയും കെ. അജയ്യകുമാറും ആദരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


