കൊട്ടിച്ചേതം കൂത്ത് പുനർജജനിക്കുന്നു…

ഇരിങ്ങാലക്കുട : നടനകൈരളിയിൽ ഗുരു വേണുജിയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള ‘നേത്രരാഗം’ ശിൽപ്പശാലയുടെ ഭാഗമായി ശ്രീ ശങ്കരാചാര്യരുടെ സൗന്ദര്യലഹരിയുടെ രംഗാവിഷ്ക്കാരത്തിനായി നൂറ്റാണ്ടുകളുടെ പ്രാചീനതയുള്ള ‘കൊട്ടിച്ചേതം’ കൂത്ത് പുനർജ്ജനിക്കുന്നു.

എ.ഡി. രണ്ടാം നൂറ്റാണ്ടിൽ കേരളീയനായ ഇളങ്കോ അടികൾ രചിച്ച ചിലപ്പതികാരം തമിഴ് കാവ്യത്തിൽ ‘പറയൂർ കുത്തച്ചാക്കയൻ’ (ചാക്യാർ) കൊട്ടിച്ചേതം എന്ന അർദ്ധനാരീശ്വരനാട്യം അവതരിപ്പിച്ചിരുന്നതായിട്ടുള്ള പരാമർശത്തെ അടിസ്ഥാനമാക്കിയാണ് ഈ അഭിനയ ശൈലിക്ക് പുനരുജ്ജീവനം നൽകുന്നത്.



സെപ്റ്റംബർ 15-ന് വൈകുന്നേരം 5 മണി മുതൽ നടനകൈരളിയിൽ ആരംഭിക്കുന്ന പരിപാടിയിൽ നേത്രാഭിനയപാരമ്പര്യത്തെക്കുറിച്ച് നൃത്ത ചരിത്രകാരൻ വിനോദ് ഗോപാലകൃഷ്ണൻ പ്രഭാഷണം നടത്തുന്നു. തുടർന്ന് കൂടിയാട്ടം കലാകാരി കപിലാവേണു സൗന്ദര്യ ലഹരിയിലെ ഒരു ഭാഗം കൊട്ടിച്ചേതമായി അവതരിപ്പിക്കുന്നു.

സൗന്ദര്യ ലഹരി പോലുള്ള ഒരു അതിവിശിഷ്ട കാവ്യം അവതരിപ്പിക്കുന്നതിനു ഏറ്റവും അനുയോജ്യമായത് കൊട്ടിച്ചേതം അഭിനയ ശൈലിയാണെന്ന തിരിച്ചറിവാണ് ഇന്ന് നടപ്പിലില്ലാത്ത ഈ കൂത്ത് വീണ്ടും അരങ്ങിലെത്തുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page