കരൂപ്പടന്ന സ്കൂളിൽ ഒ.എസ്.എ ഓണാഘോഷം നടത്തി

കരൂപ്പടന്ന : ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. സ്കൂൾ അങ്കണത്തിൽ വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുലേഖ അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്തു. ഒ.എസ്.എ പ്രസിഡണ്ട് ഉമർ ഫാറൂഖ് അധ്യക്ഷത വഹിച്ചു. ചെയർമാൻ ഉമ്മർ പിച്ചത്തറ ആമുഖ പ്രസംഗം നടത്തി.



സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ കെ. വേണു മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് മെമ്പർ സി.ബി. ഷക്കീല ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അയ്യൂബ് കരൂപ്പടന്ന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രീതി ടീച്ചർ, അസ്മാബി ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.



വ്യത്യസ്ഥ മേഖലകളിൽ ശ്രദ്ദേയരായ പൂർവ്വ വിദ്യാർത്ഥികളായ ഖാദർ പട്ടേപ്പാടം, സി.ഐ. ഷംസുദ്ദീൻ, ജലീൽ കായംകുളം, റഊഫ് കരൂപ്പടന്ന എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. കെ.കെ. ഷാഹുൽ ഹമീദ് സ്വാഗതവും എ.വി. രാജ്കുമാർ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും ഓണസദ്യയും ഉണ്ടായി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page