ഇരിങ്ങാലക്കുട : ബാംഗ്ലൂർ സ്വദേശിയായ നാടകകലാകാരൻ അനീഷ് വിക്റ്റർ അവതരിപ്പിക്കുന്ന ‘ഷഫിൾഡ്’ (Shuffled) എന്ന ഏകാംഗാവതരണം, സെപ്തംബർ 26 ശനിയാഴ്ച വൈകിട്ട് 6 മണിക്ക്, മണ്ണാത്തിക്കുളം റോഡിലെ വാൾഡൻ പോണ്ട് ഹൗസിൽ വെച്ച് നടക്കും.
കവിതയും, ചലനങ്ങളും, ശബ്ദവും, സംഗീതവും, ചീട്ടുകളുമെല്ലാം കോർത്തിണക്കിയ, പ്രേക്ഷകരുമായി നേരിട്ടിടപഴകുന്ന രംഗാവതരണമാണു ‘ഷഫിൾഡ്.’ രംഗാവതരാകനായ അനീഷ് വിക്റ്ററിന്റെ സ്വന്തം അമ്മയെക്കുറിച്ചുള്ള ഓർമ്മകളിൽ നിന്നാരംഭിക്കുന്ന ആത്മകഥാപരമായ രംഗപാഠത്തിന്റെ കലിഡോസ്കോപ്പ്, കൂടുതൽ വിശാലമായ ആശയങ്ങളിലേക്കും നീങ്ങുന്നു – സ്വതന്ത്രമായ ഇച്ഛാശക്തിയേയും, അതിന്റെ പരിമിതികളെയും, ആദിവാസി ജീവിതരീതികൾ നേരിടുന്ന സമ്മർദ്ദങ്ങളെയുമെല്ലാം അത് സ്പർശിക്കുന്നുണ്ട്.
അവതരണസമയം 90 മിനിട്ട്. ഡ്രാമാറ്റർജ്: പ്രീതി ബകാൽകർ. ക്രിയേറ്റീവ് കൊളാബറേഷൻ: ലക്ഷ്മി മേനോൻ, പ്രീതി ബകാൽകർ. ഇന്നർസ്പേസ് ലിറ്റിൽ തിയേറ്ററിന്റെ സഹകരണത്തോടെയാണീ അവതരണം. കൂടുതൽ വിവരങ്ങൾക്ക്, 9447189781 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം എന്ന് ഇന്നർസ്പേസ് ലിറ്റിൽ തിയേറ്റർ പ്രസിഡണ്ട് രേണു രാമനാഥ് അറിയിച്ചു.



