പടിയൂർ : പടിയൂർ ഗ്രാമപഞ്ചായത്തിലെ ഷൺമുഖം കനാൽ സൌത്ത് ഈസ്റ്റ് റോഡ് പടിയൂർ പൂമംഗലം അതിർത്തി പ്രദേശത്ത് അറവ് മാലിന്യം വ്യാപകമായി തളളുന്നതായി പരാതി. ഈ പ്രദേശം ഷൺമുഖം കനാലും, പാടശേഖരവും ഉൾക്കൊളളുന്ന പ്രദേശമാണ്. ജനതാമസം കുറവുളള ഈ പ്രദേശം നിരന്തരമായി മാലിന്യം തളളുന്ന പ്രദേശമായിരിക്കുകയാണ്.
കൂടാതെ സാമൂഹ്യവിരുദ്ധരുടെ താമസമായി മാറുന്നതായി പ്രദേശവാസികൾ അറിയിച്ചു. ഈ പ്രദേശം അടിയന്തിരമായി വൃത്തിയാക്കുമെന്നും പ്രദേശത്ത് നിരീക്ഷണ ക്യാമറ സ്ഥാപിക്കുമെന്നും, മാലിന്യം തളളിയവരെ കണ്ടെത്തുന്നതിനായി പോലിസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഇതിനെതിരെ കർശനനടപടി സ്വീകരിക്കുമെന്നും പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ പി കണ്ണൻ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



