അമേരിക്കൻ ചിത്രം ” വിമൻ ടോക്കിംഗ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 9 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : 2022 ലെ മികച്ച പത്ത് ചിത്രങ്ങളിൽ ഒന്നായി നാഷണൽ ബോർഡ് ഓഫ് റിവ്യൂവും അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും തിരഞ്ഞെടുത്ത ” വിമൻ ടോക്കിംഗ് ” എന്ന അമേരിക്കൻ ചിത്രം ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 9 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ഒറ്റപ്പെട്ട ഒരു മത കോളനിയിൽ കഴിയുന്ന പെൺകുട്ടികളും സ്ത്രീകളും വർഷങ്ങളായി തങ്ങളെ കോളനിയിലെ പുരുഷൻമാർ മയക്കുമരുന്നുകൾക്ക് ഇരകളാക്കി ലൈംഗികാതിക്രമങ്ങൾക്ക് വിധേയരാക്കുകയായിരുന്നുവെന്ന് തിരിച്ചറിയുന്നു. ഈ സാഹചര്യത്തോട് എങ്ങനെ പ്രതികരിക്കണമെന്ന ചർച്ചകളിലേക്കാണ് ഇവർ എത്തിച്ചേരുന്നത്.

2018 ൽ ഇതേ പേരിൽ ഇറങ്ങിയ കനേഡിയൻ നോവലിനെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം 2022 ലെ മികച്ച അവലംബിത തിരക്കഥയ്ക്കുള്ള ഓസ്കാർ പുരസ്കാരം നേടി. 104 മിനിറ്റുള്ള ചിത്രത്തിന്‍റെ പ്രദർശനം വൈകീട്ട് 6 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ .


അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page